കൈ ഞരമ്പ് മുറിച്ചിട്ടും മരിക്കാതായപ്പോൾ തൂങ്ങി മരിക്കാൻ ശ്രമം... അതിലും പരാജയപ്പെട്ടപ്പോൾ കായല്ത്തീരത്തെത്തിയതായി സൂചന! കൊല്ലത്ത് പൊലീസ് ട്രെയിനിയെ കാണാനില്ല, കായലില് തിരച്ചില് ശക്തമാക്കി പോലീസ്

കൊല്ലം തെക്കുംഭാഗത്ത് പൊലീസ് ട്രെയിനിയായ യുവാവിനെ കാണാതായി. ചവറ വടക്കുംഭാഗം കൃഷ്ണ ഭവനിന് നവീന് കൃഷ്ണനെയാണ് കാണാതായത്.
തൃശ്ശൂര് പൊലീസ് ട്രയിനിംഗ് ക്യാപില് പരിശീലനത്തിലായിരുന്നു. കൊവിഡ് പശ്ചാത്തലത്തില് തെക്കുംഭാഗം സ്റ്റേഷനിലായിരുന്നു നവീന് ഡ്യൂട്ടിയുണ്ടായിരുന്നത്.
ഇന്ന് പുലര്ച്ചെ കൈ ഞരമ്ബ് മുറിച്ചും, കെട്ടിത്തൂങ്ങിയും ഇയാള് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ തെളിവുകള് ലഭിച്ചിട്ടുണ്ട്.
ഇത് പരാജയപ്പെട്ടതിനെ തുടര്ന്ന് വീട്ടില് നിന്നും പുറത്തു പോയ നവീനെ കായല് തീരത്ത് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില് ഫയര്ഫോഴ്സും പൊലീസും കായലില് തിരച്ചില് തുടരുകയാണ്.
https://www.facebook.com/Malayalivartha

























