വധൂവരന്മാര്ക്ക് ക്വാറന്റീന് വേണ്ട; ക്വാറന്റീനില് കൂടുതല് ഇളവുകളുമായി സംസ്ഥാനം

ക്വാറന്റീനില് കൂടുതല് ഇളവുകളുമായി സംസ്ഥാനം. ഇതര സംസ്ഥാനങ്ങളിൽനിന്ന് വിവാഹ ആവശ്യങ്ങൾക്കായി വരുന്നവർക്ക് സർക്കാർ ഇളവ്. വരനും വധുവിനും ഇവരോടൊപ്പമെത്തുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ക്വാറന്റീൻ വേണ്ട. ഏഴു ദിവസം സംസ്ഥാനത്തു താമസിക്കാം. കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നതിനോടൊപ്പം വിവാഹ കാർഡും അപ്ലോഡ് ചെയ്യണം.
ശാരീരിക അകലം പാലിക്കണം. അനുവാദമില്ലാതെ മറ്റു സ്ഥലങ്ങൾ സന്ദര്ശിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ജില്ലാ കലക്ടർമാരും ജില്ലാ പൊലീസ് മേധാവികളും ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നേരത്തെ ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന വിദ്യാർഥികൾക്കും ബിസിനസുകാർക്കും മെഡിക്കൽ വിഭാഗം ജീവനക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ക്വാറന്റീനിൽ സർക്കാർ ഇളവുകൾ അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha

























