കല്യാണ ആലോചന നടത്തിയത് ടിക്ക് ടോക്ക് താരത്തിന്റെ ചിത്രം കാണിച്ച്; സംഭവം ഇങ്ങനെ...

ഒരാഴ്ച മുമ്ബ് വിവാഹാലോചനയുമായി എത്തിയവരാണ് പണം തട്ടാന് ശ്രമിച്ചതെന്ന് വെളിപ്പെടുത്തി നടി ഷംന കാസിം. തൃശൂരില് നിന്നാണ് ആലോചനയുമായെത്തിയത്. താത്പര്യം പ്രകടിപ്പിച്ചപ്പോള് കുടുംബവുമായി അടുത്തുകൂടുകയായിരുന്നുവെന്നും ഷംന കാസിം വ്യക്തമാക്കി. മറ്റാരും ഇവരുടെ തട്ടിപ്പില് ഇരകളാകാതിരിക്കാനാണ് പോലീസില് പരാതി നല്കിയതെന്നും നടി പറഞ്ഞു.
കാസര്കോട് സ്വദേശിക്കാണ് ഇവര് വിവാഹം ആലോചിച്ചത്. കാസര്കോട് സ്വദേശിയുടെ വീട്ടുകാര് അടുത്തദിവസം ഷംനയുടെ വീട്ടില് വരുമെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം ഇവര് മടങ്ങിയത്. കഴിഞ്ഞ ദിവസമാണ് വരനായി എത്തിയ ആള് ഫോണില് വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടത്. തനിക്ക് സംശയമായതോടെ അമ്മയോട് പറയാമെന്ന് താന് പറഞ്ഞപ്പോള് ആരോടും പറയണ്ട എന്നായിരുന്നു അയാളുടെ മറുപടി. അത്യാവശ്യം ഒരു ലക്ഷം രൂപയുടെ ഷോര്ട്ടേജ് ഉണ്ടെന്നാണ് പറഞ്ഞത്. ഒരു സുഹൃത്ത് വരുമെന്നും അദേഹത്തിന്റെ കയ്യില് പണം നല്കിയാല് മതിയെന്നും വരന് എന്ന് പരിചയപ്പെടുത്തിയ ആള് പറഞ്ഞു.
തുടര്ന്ന് വീട്ടുകാരോട് വിവരം പറഞ്ഞതിനു പിന്നാലെ പോലീസില് പരാതി നല്കുകയായിരുന്നുവെന്നും നടി വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളില് തന്റെ വീടിന്റെയും പരിസരത്തിന്റെയും ചിത്രങ്ങള് വിവാഹാലോചനയുമായെത്തിയവര് പകര്ത്തിയതും ശ്രദ്ധയില്പ്പെട്ടതോടെ അമ്മ തന്നെയാണ് പരാതി നല്കിയതെന്നും നടി പറഞ്ഞു. സംഭവത്തില് നാലു പേര് അറസ്റ്റിലായിരുന്നു.
പ്രതികളുടെ ഭീഷണി സന്ദേശമുള്ള വോയിസ് റെക്കോര്ഡുകള് എല്ലാം പൊലീസിന് മുമ്പില് സമര്പ്പിച്ചിട്ടുണ്ടെന്നും ഷംന പറഞ്ഞു. കുടുംബത്തിന്റെ പിന്തുണ തനിക്കുണ്ട്, എന്നാല് എല്ലാ പെണ്കുട്ടികളുടെയും അവസ്ഥ അങ്ങനെയല്ല. അതുകൊണ്ടാണ് കേസ് കൊടുക്കാമെന്ന് വിചാരിച്ചത്. ഇനിയൊരു പെണ്കുട്ടിക്കും കുടുംബത്തിനും ഇതുപോലെരു അനുഭവം ഉണ്ടാകാന് പാടില്ലെന്നും ഷനം പറഞ്ഞു.
അതേസമയം ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച നാലുപേര് പിടിയിലായി. തൃശൂര് സ്വദേശികളായ നാലുപേരാണ് അറസ്റ്റിലായത്. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് പിടിയിലായത്. മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയിൽ പകർത്തിയ ശേഷം പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാല് കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha

























