ആരോഗ്യപ്രവര്ത്തകയ്ക്ക് കൊറോണ; പ്രതിരോധ കുത്തിവയ്പ്പിനെത്തിയ പിഞ്ചുകുഞ്ഞുങ്ങള് നിരീക്ഷണത്തില്

എറണാകുളം ചൊവ്വരയില് പ്രതിരോധ കുത്തിവയ്പ്പിനെത്തിയ 64 കുഞ്ഞുങ്ങളും അമ്മമാരും കോവിഡ് നിരീക്ഷണത്തില് . പ്രതിരോധ കുത്തിവെപ്പ് നടത്തിയ ഹെല്ത്ത് സെന്ററിലെ ആരോഗ്യ പ്രവര്ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്നാണ് കുഞ്ഞുങ്ങളെ ഉള്പ്പെടെ നിരീക്ഷണത്തിലാക്കിയത്
ആലുവ ശ്രീമൂല നഗരം പഞ്ചായത്തിലെ ചൊവ്വര ആരോഗ്യ കേന്ദ്രത്തില് നേരത്തെ ഒരു ആരോഗ്യ പ്രവര്ത്തകന് കൊറോണ സ്ഥിരീകരിക്കുകയും പിന്നീട് രോഗമുക്തി നേടുകയും ചെയ്തു. ഇതേ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര് നഴ്സിനും ഭര്ത്താവിനും രോഗമുണ്ടെന്ന് ഇന്നലെയാണ് കണ്ടെത്തിയത്.
മറ്റൊരു ആരോഗ്യ പ്രവര്ത്തകയ്ക്കും ഇതേ പഞ്ചായത്തില് നേരത്തെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിന് രോഗം സ്ഥിരീകരിച്ചതോടെ ഇവര് പ്രതിരോധ കുത്തിവെപ്പ് നടത്തിയ 64 കുട്ടികളെയും അവരുടെ അമ്മമാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കി.
അതേസമയം എറണാകുളം ജില്ലയില് ഉറവിടം കണ്ടെത്താത്ത മൂന്ന് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്
https://www.facebook.com/Malayalivartha

























