പൊലീസ് അക്കാദമിയില് നിന്നു കാണാതായ ട്രെയിനി കയ്യിലെ ഞരമ്ബു മുറിച്ച നിലയില്

തൃശൂര് പൊലീസ് അക്കാദമിയില് നിന്നു കാണാതായ ട്രെയിനി ചവറ സൗത്ത് സ്വദേശി വിപിന് ചന്ദ്രനെ (24) കണ്ടെത്തി. കയ്യിലെ ഞരമ്ബു മുറിച്ച നിലയില് കായലിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടില് നിന്നാണ് ഇയാളെ കണ്ടെത്തിയത്. വിപിനെ ആശുപത്രിയിലേക്കു മാറ്റി. വീടിനുള്ളില് ചോരപ്പാടുകള് കണ്ടെത്തിയിട്ടുണ്ട്. കായലില് കാണാതായെന്ന സംശയത്തില് പൊലീസും ഫയര് ഫോഴ്സും തിരച്ചില് നടത്തിയിരുന്നു. എന്നാൽ ആളൊഴിഞ്ഞ വീട്ടില് കയ്യിലെ ഞരമ്ബു മുറിച്ച നിലയില് കണ്ടെത്തുകയായിരുന്നു.
കൊവിഡ് പശ്ചാത്തലത്തില് തെക്കുംഭാഗം സ്റ്റേഷനിലായിരുന്നു നവീന് ഡ്യൂട്ടിയുണ്ടായിരുന്നത്.ഇന്ന് പുലര്ച്ചെ കൈ ഞരമ്ബ് മുറിച്ചും, കെട്ടിത്തൂങ്ങിയും ഇയാള് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ തെളിവുകള് ലഭിച്ചിട്ടുണ്ട്. ഇത് പരാജയപ്പെട്ടതിനെ തുടര്ന്ന് വീട്ടില് നിന്നും പുറത്തു പോയ നവീനെ കായല് തീരത്ത് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കായലിനരികില് ഫയര്ഫോഴ്സെത്തി തിരച്ചില് നടത്തിയത്.
https://www.facebook.com/Malayalivartha

























