കോവിഡ് ബാധിച്ച് മരിച്ച വഞ്ചിയൂര് സ്വദേശിയുടെ സ്രവപരിശോധനയില് വീഴ്ച സംഭവിച്ചുവെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്...

തിരുവനന്തപുരം വഞ്ചിയൂരില് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സ്രവപരിശോധന നടത്തുന്നതില് വീഴ്ച സംഭവിച്ചുവെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര് നവ്ജ്യോത് സിംഗ് ഖോസ ആരോപിക്കുന്നു . മെഡിക്കല് കോളജിനും ജനറല് ആശുപത്രിക്കും വീഴ്ച സംഭവിച്ചിട്ടുണ്ട് . ഈ വിഷയത്തില് വിദഗ്ധ മെഡിക്കല് സംഘത്തിന്റെ അന്വേഷണം നടത്തണമെന്നും ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രിന്സിപ്പല് സെക്രട്ടറിക്ക് റിപ്പോര്ട്ട് അയക്കുമെന്നും കളക്ടര് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
ശ്വാസകോശ രോഗത്തെ തുടര്ന്ന് മെയ് 23 മുതല് 28 വരെ ജനറല് ആശുപത്രിയില് ചികിത്സയിലായിരുന്നു വഞ്ചിയൂര് സ്വദേശി രമേശൻ . ഇദ്ദേഹത്തിന്റെ സ്രവ പരിശോധന കൃത്യസമയത്ത് നടത്തിയിരുന്നില്ല. മരിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് രമേശന് കോവിഡ് സ്ഥിരീകരിച്ചത്.
സമ്പർക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കടുന്ന നിയന്ത്രണം ഏർപ്പെടുത്തി . കളക്ടറേറ്റില് ഇന്ന് മുതല് വാര് റൂം പ്രവര്ത്തിച്ചു തുടങ്ങും. നിരീക്ഷണവും അവലോകനവും വര്ദ്ധിപ്പിക്കേണ്ടതുണ്ടെന്നും കളക്ടര് വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു
തിരുവനന്തപുരം കോര്പ്പറേഷനില് മേഖല തിരിച്ച് കൂടുതല് പേര്ക്ക് പരിശോധന നടത്തും. തീരമേഖലകളിലും മാര്ക്കറ്റുകളിലും പരിശോധന കൂട്ടും. സ്രവ പരിശോധന കാര്യക്ഷമമാക്കാന് ഏഴ് മൊബൈല് യൂണിറ്റുകള് അയയ്ക്കും. അഞ്ച് താലൂക്ക് ആശുപത്രികളിലടക്കം പതിനാല് കേന്ദ്രങ്ങളില് കോവിഡ് ടെസ്റ്റിനുള്ള സൗകര്യമൊരുക്കുമെന്നും കളക്ടര് കൂട്ടിച്ചേര്ത്തു.
https://www.facebook.com/Malayalivartha

























