റൂം ക്വാറന്റൈനിലുള്ളവര് പുറത്തിറങ്ങിയാല് ഇനി രണ്ട് വര്ഷം അകത്തുതന്നെ കിടക്കാം

കോവിഡ് 19 ബാധയെ തുടര്ന്ന് റൂം ക്വാറന്റൈനിലുള്ളവര് പുറത്തിറങ്ങിയാല് പോലീസ് കേസെടുക്കും. രണ്ട് വര്ഷം കഠിന തടവ് വരെ ശിക്ഷ ലഭിച്ചേക്കും. കേരള പകര്ച്ചവ്യാധി നിയന്ത്രണ ഓര്ഡിനന്സ് പ്രകാരമാണ് കേസെടുക്കുക. റൂം ക്വാറന്റൈന് ലംഘിച്ചതിന് 9 പേര്ക്കെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്. ഇവരെ സര്ക്കാര് നിയന്ത്രണത്തിലുള്ള ക്വാറന്റൈനിലേക്ക് മാറ്റി.
റൂം ക്വാറന്റൈയിന് ലംഘിക്കുന്നവരെ കുറിച്ചുള്ള വിവരം വാര്ഡ് ജാഗ്രതാസമിതികള് പഞ്ചായത്ത് മുനിസിപ്പല് സെക്രട്ടറിമാരെ ഉടന് അറിയിക്കണം. വാര്ഡ്തല ജാഗ്രത സമിതി ശക്തമായ ജാഗ്രത പാലിക്കണം. സമ്ബര്ക്കം വഴിയുള്ള രോഗ വ്യാപനം തടയുന്നതിന് ഇത്തരം നടപടികള് അനിവാര്യമാണ്.
https://www.facebook.com/Malayalivartha

























