കുത്തിത്തിരുപ്പിന് അതിര് വേണം... കേരളം ഒരു വിമാനത്തിന്റെ വരവും വിലക്കിയിട്ടില്ല; പ്രവാസികളെ പ്രകോപിപ്പിച്ച് സര്ക്കാരിനെതിരെ രോഷമുണ്ടാക്കാന് ചിലരുടെ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

പ്രവാസികളെ നാട്ടിലെത്തിക്കാന് ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടോടെ ഒരു മാധ്യമം ലോകത്താകെ മരിച്ച മലയാളികളുടെ ചിത്രം പ്രസിദ്ധീകരിച്ചു. ഭരണകൂടങ്ങള് അനാസ്ഥ തുടര്ന്നാല് കൂടുതല് മുഖങ്ങള് ചേര്ക്കപ്പെടുമെന്ന് ആ പത്രം പറയുന്നു. അതിന് മറുപടി പറയാന് ഉദ്ദേശിക്കുന്നില്ല. ഒരു കാര്യം ഓര്ക്കണം. ഈ രാജ്യങ്ങളിലെല്ലാം കേരളീയര് ഇപ്പോഴും ജീവിക്കുന്നുണ്ട്. അവര് അവിടെ തുടരുകയും വേണ്ടവരാണ്. ഈ രാജ്യങ്ങളില് കേരളീയര് അരക്ഷിതരാണെന്ന് പ്രചരിപ്പിക്കുമ്ബോള് അവിടെ ജീവിക്കുന്നവരെ കുറിച്ച് ഓര്ത്തിട്ടുണ്ടോ? കുത്തിത്തിരുപ്പിന് അതിര് വേണം.
പ്രവാസികളെ പ്രകോപിപ്പിച്ച് സര്ക്കാരിനെതിരെ രോഷമുണ്ടാക്കാന് ചിലരുടെ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി. വരാന് താത്പര്യമുള്ള പ്രവാസികളെയെല്ലാം കേരളത്തിലേക്ക് എത്തിക്കും, അതിന് വേണ്ട സൗകര്യമൊരുക്കുമെന്ന് സര്ക്കാര് പറഞ്ഞതാണ്. അതില് നിന്ന് പുറകോട്ട് പോയിട്ടില്ല. ഈ നിമിഷം വരെ കേരളം ഒരു വിമാനത്തിന്റെ യാത്രയും മുടക്കിയിട്ടില്ല. 72 വിമാനങ്ങള്ക്ക് ഇന്ന് മാത്രം കേരളത്തിലേക്ക് വരാന് അനുമതി നല്കി. 14058 പേര് ഇന്ന് ഈ വിമാനങ്ങളില് നാട്ടിലെത്തും. ഒന്നൊഴികെ ബാക്കി 71 ഉം ഗള്ഫില് നിന്ന് വരുന്നവയാണ് മുഖ്യമന്ത്രി വ്യക്തമാക്കി.
നമ്മുടെയാളുകള് നാട്ടിലേക്ക് എത്തണമെന്ന സര്ക്കാര് നിലപാടിന്റെ ഭാഗമായാണ് ഇത്രയും വിമാനങ്ങള്ക്ക് അനുമതി നല്കിയത്. 543 വിമാനങ്ങളും മൂന്ന് കപ്പലുകളും ഇതുവരെ സംസ്ഥാനത്ത് എത്തി. 335 എണ്ണം ചാര്ട്ടേഡ് വിമാനങ്ങള്. 208 വന്ദേ ഭാരത് മിഷന് വിമാനങ്ങളാണ്. 154 സമ്മതപത്രത്തിലൂടെ 1114 വിമാനങ്ങള്ക്ക് അനുമതി നല്കി. ജൂണ് 30 ന് 400 ല് ഏറെ ചാര്ട്ടേഡ് വിമാനങ്ങള്ക്ക് അനുമതി നല്കി.
വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്ക്ക് സൗജന്യമായി ചികിത്സ നല്കുന്നുണ്ട്. ഗുരുതര രോഗമുള്ള വയോജനങ്ങളെയടക്കം ഭേദമാക്കാന് സാധിക്കുന്നുണ്ട്. നമ്മുടെ സഹോദരങ്ങള്ക്ക് ചികിത്സ വേണ്ടിവന്നാല് ലഭ്യമാക്കും. ലോകരാജ്യങ്ങളിലും പ്രവിശ്യകളിലുമായി രോഗം വ്യാപിച്ചു. 4.80 ലക്ഷത്തിലേറെ പേര് ഇതിനോടകം മരിച്ചു. 90 ലക്ഷത്തിലേറെ പേര് രോഗികളായി. 38 ലക്ഷം പേര് ചികിത്സയിലാണ്. ലോകത്താകെ വ്യാപിച്ച് കിടക്കുന്നതാണ് കേരളീയ സമൂഹം. വിദേശത്ത് നിന്ന് കോവിഡ് ബാധിച്ച് മരിച്ചവരെ കുറിച്ച് ഈ വേദിയില് തന്നെ പല തവണ പറഞ്ഞു. കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയത് കൊണ്ട് ആരും മരിച്ചിട്ടില്ല. ഓരോ നാട്ടിലും ലഭ്യമായ ചികിത്സാ സൗകര്യം അവര്ക്ക് ലഭിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























