എസ്.എസ്.എല്.സി പരീക്ഷഫലം ജൂണ് 30ന്

എസ്.എസ്.എല്.സി പരീക്ഷഫലം ജൂണ് 30ന് (ചൊവ്വാഴ്ച) പ്രസിദ്ധീകരിക്കും . പ്ലസ് ടു പരീക്ഷഫലം ജൂലൈ 10 ന് പ്രസിദ്ധീകരിക്കും .
ഉത്തരക്കടലാസ് മൂല്യനിര്ണയം കഴിഞ്ഞദിവസം പൂര്ത്തിയായിയായിരുന്നു . ബുധനാഴ്ച പൂര്ത്തിയാക്കാന് ലക്ഷ്യമിട്ട ക്യാമ്ബാണ് രണ്ടു ദിവസം മുമ്ബ് പൂര്ത്തിയാക്കിയത് . കഴിഞ്ഞ വെള്ളിയാഴ്ചയോടെ 55-ല് ഒന്നൊഴികെയുള്ള ക്യാമ്ബുകള് മൂല്യനിര്ണയം പൂര്ത്തിയാക്കിയിരുന്നു .
ശേഷിച്ചിരുന്ന മലപ്പുറം താനൂരിലെ ക്യാമ്ബാണ് തിങ്കളാഴ്ച മൂല്യനിര്ണയം പൂര്ത്തിയായത്. കോവിഡ് 19 കാരണം വൈകി നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളുടെ മൂല്യനിര്ണയമാണ് വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായി പൂര്ത്തിയാക്കിയത് .
https://www.facebook.com/Malayalivartha

























