ഒൻപത് ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു, സംസ്ഥാനത്ത് വരും ദിവസങ്ങളില് അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്; ജനങ്ങള് ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളില് അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്.
ഇതിന്റെ പശ്ചാത്തലത്തില് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു.
20 സെന്റീമീറ്ററില് കൂടുതല് മഴ ഈ ജില്ലകളിലുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
ഏഴ് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. അതിതീവ്രമഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള് ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില് ഉരുള്പൊട്ടല്,
മണ്ണിടിച്ചില് സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര് പ്രത്യേക ശ്രദ്ധിക്കണമെന്നും നിര്ദേശമുണ്ട്.
https://www.facebook.com/Malayalivartha

























