Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കോഴിക്കോട് ജില്ലയ്ക്ക് പുതിയ മുഖം ഒരുക്കുന്ന 'അമൃത്' നിര്‍മാണപ്രവൃത്തി വീണ്ടും സജീവം

25 JUNE 2020 09:57 AM IST
മലയാളി വാര്‍ത്ത

More Stories...

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും

കോഴിക്കോട് നഗരവാസികള്‍ കുറേക്കാലമായി ഒരു 'ചൈനീസ്' സംഗതി ജില്ലയിലെത്താന്‍ കാത്തിരിക്കയായിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന മുറവിളി ഉയര്‍ന്നപ്പോള്‍ അവരുടെ ഉള്ളൊന്നു കാളി. കാരണം ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു മുന്നില്‍ നിന്ന് രാജാജി റോഡിനുമുകളിലൂടെ പുതിയ സ്റ്റാന്‍ഡിലേക്കു നിര്‍മിക്കുന്ന നടപ്പാലത്തിനുള്ള എസ്‌കലേറ്ററും ലിഫ്റ്റും അനുബന്ധ ഉപകരണങ്ങളും ചൈനയിലെ ഷാങ്ഹായില്‍ നിന്നാണ് എത്തേണ്ടിയിരുന്നത്. അവ എത്തിയതോടെ റോഡിനു കുറുകെ നടപ്പാലത്തിനുള്ള പ്ലാറ്റ്‌ഫോം ഇന്നലെ സ്ഥാപിച്ചു. വൈകാതെ ലിഫ്റ്റും സ്ഥാപിക്കും.

കോവിഡ് കാലത്ത് പാടേ മുടങ്ങിയ 'അമൃത്' നിര്‍മാണപ്രവൃത്തി വീണ്ടും സജീവമാവുകയാണ്. അരയിടത്തുപാലത്തിനു സമീപമുള്ള ഓടനിര്‍മാണം ഇതിനിടെ ഉഷാറായി. പക്ഷേ, 116 കോടി രൂപയുടെ മലിനജല നിര്‍മാര്‍ജന പദ്ധതിക്കു മാത്രം പ്രതീക്ഷയില്ല. ടെന്‍ഡറിന് എത്തിയ കമ്പനി, ആവശ്യപ്പെട്ടിരിക്കുന്ന ഉയര്‍ന്ന തുകയില്‍ ഒരു മാറ്റവും വരുത്താന്‍ തയാറാവാത്തതോടെ നാലാംതവണ റീടെന്‍ഡറിലേക്കു നീങ്ങുകയാണ് പദ്ധതി. 3 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമാവും.

'അമൃത് 'ഫണ്ടില്‍ പെടുത്തി നഗരത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏറെക്കുറെ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നാണു വിലയിരുത്തല്‍. വലിയ പദ്ധതിയായ മലിനജല നിര്‍മാണ പദ്ധതി ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റുള്ളവ 80% പൂര്‍ത്തീകരിച്ചു. ഈ വര്‍ഷം തന്നെ പാര്‍ക്കുകള്‍, ഓടകള്‍, നടപ്പാത, പാലം എന്നിവ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു മുന്നില്‍ നിന്ന് പുതിയ സ്റ്റാന്‍ഡിലേക്കെത്താനാകും വിധമാണ് 11.35 കോടി ചെലവില്‍ എസ്‌കലേറ്ററും നടപ്പാലവും നിര്‍മിക്കുന്നത്. ഷിന്‍ഡ്ലര്‍ കമ്പനിയുടെതാണ് എസ്‌കലേറ്റര്‍. ലിഫ്റ്റ് ജോണ്‍സണിന്റെയും. നടപ്പാലം സ്ഥാപിച്ചു കഴിഞ്ഞാല്‍ ഇനി എസ്‌കലേറ്റര്‍, ലിഫ്റ്റ് എന്നിവയുടെ പണി തുടങ്ങും. ലിഫ്റ്റില്‍ 13 പേര്‍ക്കു കയറാം. എസ്‌കലേറ്ററില്‍ മണിക്കൂറില്‍ 11,700 പേര്‍ക്ക് പോകാം. നടപ്പാലത്തില്‍ 300 പേര്‍ക്കും ഒരേ സമയം കയറാം.

കൃത്യമായ പഠനങ്ങള്‍ നടത്താതെ തയാറാക്കിയ റിപ്പോര്‍ട്ടുമായി പണികള്‍ തുടങ്ങിയതാണ് കുരുക്കാവുന്നത്. 3 അടി വീതിയില്‍ ഓട നിര്‍മിച്ച് അവസാനിക്കാറായപ്പോള്‍ ഭൂമി ലഭിക്കുന്നില്ല. വീടുകളും സ്ഥാപനങ്ങളും പൊളിക്കണമെന്നതാണ് സ്ഥിതി. ഓട നിര്‍മാണം 80% പൂര്‍ത്തിയായി. ശേഷിക്കുന്ന 20% ജോലികളായിരിക്കും ഏറ്റവും പ്രതിസന്ധി നേരിടുന്നത്. ഫണ്ട് ഇല്ലാത്തതിനാല്‍ നഷ്ടപരിഹാരം കൊടുക്കാനും സാധിക്കില്ല.

ഓടയുടെ വീതി ഇങ്ങനെ പലയിടത്തും രണ്ട് അടിയായി കുറച്ചിട്ടുണ്ട്. ഇത് ഭാവിയില്‍ വ്യാപക വെള്ളക്കെട്ടിനും കാരണമായേക്കും. കാസര്‍കോട്ടെ സ്ഥാപനമാണ് ഓട നിര്‍മാണം ഏറ്റെടുത്തിരുന്നത്. ഇവര്‍ പുറംകരാര്‍ നല്‍കിയതോടെ പണികള്‍ മുടങ്ങി. വീണ്ടും കമ്പനിക്കാരുടെ ചെവിക്കു പിടിച്ച് 8 മാസം മുന്‍പ് നിര്‍മാണം ഏറ്റെടുപ്പിച്ചു. അതിനു ശേഷം ഓട നിര്‍മാണം 80% വരെ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

എട്ട് പാര്‍ക്കുകളില്‍ 4 എണ്ണം പൂര്‍ത്തിയായി. 3 എണ്ണത്തില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ബാക്കിയുണ്ട്. ലൈറ്റുകള്‍ ലഭിക്കുന്നതിലെ കാലതാമസം മൂലം പണി വൈകുന്നു. മെഡിക്കല്‍ കോളജില്‍ 14.5 കോടിയുടെ മലിനജല സംസ്‌കരണ പ്ലാന്റിലെ ഇലക്ട്രോ കൊയാഗുലേഷന്‍ സാങ്കേതിക വിദ്യയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചു. ഇനി നിര്‍മാണം വേഗത്തിലാവുമെന്ന് പ്രതീക്ഷ.

യാഥാര്‍ഥ്യവുമായി ഒരുതരത്തിലും പൊരുത്തപ്പെടാത്ത എസ്റ്റിമേറ്റ് ആണ് പദ്ധതിക്ക് തയാറാക്കിയിരിക്കുന്നതെന്ന് കമ്പനിക്കാര്‍. 116 കോടിയുടെ പദ്ധതിക്ക് മലപ്പുറം കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത് 175 കോടിയാണ്. ഉയര്‍ന്ന തുക സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ചര്‍ച്ചയ്ക്ക് സാധ്യതയുമില്ലെന്നാണ് കമ്പനിയുടെ പ്രതികരണം. 3 ദിവസത്തിനുള്ളില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ പദ്ധതി നാലാം തവണയും റീടെന്‍ഡറിനു തീരുമാനിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (1 hour ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (1 hour ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (1 hour ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (2 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (2 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (3 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (3 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (3 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (4 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (4 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (4 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (5 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (5 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (5 hours ago)

Malayali Vartha Recommends