നിർത്താതെ കരയുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ്; കരച്ചിൽ കേട്ട് ഓടിയെത്തിയവർ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഏഴ് വയസ്സുകാരനെ; മണ്ണാര്ക്കാട്ട് ഏഴുവയസ്സുകാരനെ അമ്മ കുത്തിക്കൊന്നു

കേരളത്തെ മുഴുവൻ നടുക്കിയ വാർത്തയായിരുന്നു പിതാവ് 2 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ വിവരം. തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാൻ അടിയന്തര ശസ്ത്രക്രിയ നടത്തി. ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ച് വരികയാണ്. പിതാവിന്റെ ക്രൂരതയുടെ നടുക്കം മാറുന്നതിനു മുന്നേ പുറത്ത് വരുന്നത് മറ്റൊരു നടുക്കുന്ന വാർത്ത. മണ്ണാര്ക്കാട് ഭീമനാട് ഏഴുവയസ്സുകാരൻ സ്വന്തം അമ്മയുടെ കൈ കൊണ്ട് കൊല്ലപ്പെട്ടു. ഏഴുവയസ്സുക്കാരൻ മുഹമ്മദ് ഇര്ഫാനെ അമ്മ കുത്തിക്കൊന്നു. വ്യാഴാഴ്ച പുലര്ച്ചെ അഞ്ച് മണിയോടെയായിരുന്നു ഈ സംഭവം നടന്നത് . കുട്ടിയുടെ അമ്മയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. പുലര്ച്ചെ ഇര്ഫാന്റെ ഒമ്പത് മാസം പ്രായമുള്ള ഇളയ സഹോദരിയുടെ കരച്ചില് കേട്ടായിരുന്നു അയല്ക്കാര് സംഭവമറിയുന്നത്. കുഞ്ഞ് വീടിന്റെ മുന്വശത്ത് കിടന്ന് കരയുകയായിരുന്നു. തുടര്ന്ന് അയല്ക്കാര് വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് ഏഴ് വയസ്സുകാരനെ കുത്തേറ്റ് മരിച്ചനിലയില് കണ്ടത്.
കുട്ടിയുടെ കഴുത്തിനാണ് കുത്തേറ്റിരിക്കുന്നത്. അമ്മയും രണ്ട് കുട്ടികളും മാത്രമാണ് വീട്ടില് താമസിച്ചിരുന്നത്. ഇവരുടെ ഭര്ത്താവ് ആലുവയില് ജോലിസ്ഥലത്താണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം വിശദമായ പരിശോധന നടത്തിവരികയാണ്. പ്രാഥമിക നടപടികള്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. അമ്മയുടെ ഈ ക്രൂരതയിൽ ഏഴ് വയസ്സുക്കാരന് ജീവൻ നഷ്ടമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























