കാണാതായ കുട്ടിയെ കണ്ടെത്തിയത് വാഴത്തോട്ടത്തില് തൂങ്ങി മരിച്ച നിലയില്! കുട്ടിയുടെ ശരീരത്തില് ഉണ്ടായിരുന്നത് 14 മുറിവുകള്... 33 കിലോ ഭാരമുള്ള കുട്ടി ഉണങ്ങിയ വാഴയിലയില് തൂങ്ങി മരിച്ചത് എങ്ങനെയെന്ന് നാട്ടുകാരും വീട്ടുകാരും... പിന്നിൽ കളിക്കുന്നതാരാണ്? ദുരൂഹതകള് ബാക്കിയാക്കി വിജീഷിന്റെ മരണം

മാസങ്ങൾ പിന്നിട്ടിട്ടും ദുരൂഹത ബാക്കിയായിരിക്കുകയാണ് കൊല്ലം എരൂരില് ദളിത് ബാലന് തൂങ്ങി മരിച്ച സംഭവത്തില്. 33 കിലോ ഭാരമുള്ള കുട്ടി എങ്ങനെ ഉണങ്ങിയ വാഴയിലയില് തൂങ്ങി മരിച്ചു എന്നത് നാട്ടുകാരും വീട്ടുകാരും ഒരു പോലെ ഉയര്ത്തുന്ന ചോദ്യമാണ്.
കുട്ടിയുടെ വീട്ടുകാരെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് കാണിക്കാന് പോലീസ് തയ്യാറായില്ലെന്നും പ്രതിഷേധമുണ്ട്. 13 വയസ്സുള്ള വിജീഷ് എന്ന കുട്ടിയാണ് ഏഴു മാസങ്ങള്ക്ക് മുന്പ് ദുരൂഹ സാഹചര്യത്തില് മരിച്ചത്. ഡിസംബര് 20നായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടര്ന്ന് പോലീസില് പരാതി നല്കി.
തുടര്ന്ന് അടുത്ത ദിവസം കുട്ടിയെ വാഴത്തോട്ടത്തില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. എന്നാല്, പോലീസ് എഫ്.ഐ.ആറില് പറയുന്നത്, കുട്ടിയും കൂട്ടുകാരും ചേര്ന്ന്ബീഡി വലിക്കുകയും അതുകണ്ട സമീപവാസി വീട്ടില് കാര്യം അറിയിക്കുകയും ചെയ്തു. വീട്ടുകാര് വഴക്കു പറഞ്ഞതിനെ തുടര്ന്ന് കുട്ടി മരിക്കുകയായിരുന്നു എന്നാണ്.
കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് വീട്ടുകാര് പറയുന്നു. അതേ സമയം, കുട്ടിയുടെ ശരീരത്തില് ആകെ 14 മുറിവുകള് ഉണ്ടായിരുന്നു. ഇതു സംബന്ധിച്ചുള്ള അന്വേഷണങ്ങള് നടന്നിട്ടില്ലെന്നും വീട്ടുകാര് പറയുന്നു.
'കുട്ടിയെ ബീഡി വലിച്ചെന്നാരോപിച്ച് നാട്ടുകാര് ചോദ്യം ചെയ്തിരുന്നു എന്നാല്, വീട്ടില് എത്തിയ അവനെ വഴക്ക് പറഞ്ഞിട്ടില്ല. അവന് അങ്ങനെ ചെയ്യില്ല. 'അമ്മ പറയുന്നു. 'പല തവണ ആവശ്യപ്പെട്ടിട്ടും പോസ്റ്റ് മോര്ട്ടം റിപ്പോര്ട്ട് തരാനും പോലീസ് തയ്യാറായില്ല.
ഒരു വക്കീലിനെകണ്ട് പരാതി കൊടുത്ത ശേഷമാണ് റിപ്പോര്ട്ട് കിട്ടിയതെ'ന്നും അമ്മ ബിന്ദു പറയുന്നു. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന കുടുംബമാണ് ഇവരുടേത്. 'അന്വേഷണത്തില് അതൃപ്തിയുള്ളതിനാല് കൊട്ടാരക്കര റൂറല് എസ്.പിയെ കണ്ടു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
എന്നാല്, രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും റൂറല് എസ്.പിയെ ചെന്നുകണ്ടപ്പോള് അത് തൂങ്ങിമരണം തന്നെയൊന്ന് അവര് വിധിയെഴുതി. എന്ത് അന്വേഷണമാണ് അവര് നടത്തിയതെന്ന് അറിയില്ല' അച്ഛന് ബാബു പറയുന്നു. സംഭവത്തില് പരാതി ഉള്ളതിനാല് അന്വേഷണം നടന്നുവരികയാണെന്ന് എരൂര് സി.ഐ പറഞ്ഞു.
പോലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്. എരൂരില് നടന്ന സമാന സംഭവത്തില് ഒരു യുവതി തൂങ്ങിമരിച്ചതാണെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. എന്നാല്, പുനരന്വേഷണത്തില് അത് കൊലപാതകമാണെന്ന് തെളിയുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























