മഹേശനെ നശിപ്പിച്ചത് ഇന്ന് പൊക്കി പറയുന്ന ആൾ; സാമ്പത്തിക ക്രമക്കേടുകളുമായി മഹേശന് ബന്ധമില്ല; പരാതികൾ ഉന്നയിച്ച് തനിക്ക് കത്ത് എഴുതിയിരുന്നു; എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഇരുന്ന ദിവസം മരണം; ഇതിന്റെ പേരിൽ തന്നെ നശിപ്പിക്കാൻ ശ്രമം നടക്കുന്നു ; ആരോപണവുമായി വെള്ളാപ്പള്ളി നടേശൻ

എസ് എൻ ഡി പി നേതാവ് കെകെ മഹേശ്വന്റെ മരണത്തിൽ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശ്വൻ. കെകെ മഹേശ്വൻ നിരപരാധിയാണെന്നും മഹേശ്വന്റെ മരണത്തിൽ സി ബി ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തിക ക്രമക്കേടുകളുമായി മഹേശന് ബന്ധമില്ല. കള്ളകെസിൽ കുടുക്കുമെന്ന ഭയം ഉണ്ടായിരുന്നു. അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ഒരുപാടു പരിശ്രമിച്ചിരുന്നുവെന്നും വെള്ളപ്പാള്ളി പറഞ്ഞു. മഹേശനെ തേജോവധം ചെയാൻ പലരും ശ്രമിച്ചു. . ഇന്ന് മഹേശനെ പൊക്കി പറയുന്നവരാണ് അദ്ദേഹത്തിന്റെ നശിപ്പിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മഹേശൻറെ ഡയറിയിൽ സ്വന്തം കൈപ്പടയിലുള്ള കത്ത് തെളിവെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൈക്രോ ഫിനാൻസു കേസിൽ അദ്ദേഹം നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു. നേരിട്ട പ്രയാസങ്ങൾചൂണ്ടിക്കാട്ടി തനിക്കു കത്ത് നൽകിയെന്നും പ്രശ്ങ്ങൾ പരിഹരിക്കാൻ ഇരുന്ന അന്നാണ് മരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാറ്റിയും തിരിച്ചും കത്ത് പല പ്രാവശ്യം എഴുതിയത് മാസിക സംഘർഷം കൊണ്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മഹേശൻ തന്റെ വലം കൈ ആണെന്നും ഈ മരണത്തിൽ തന്നെ നശിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തനിക്ക് എഴുതിയ കത്ത് ഇപ്പോൾ പുറത്ത് വിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേ സമയം കെ കെ മഹേശന്റെ മരണം കൊലപാതകത്തിന് തുല്യമെന്ന് കുടുംബം ആരോപിച്ചിരുന്നു. കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി മഹേശനെ കള്ളക്കേസില് കുടുക്കാനുള്ള ശ്രമം നടന്നതായാണ് കുടുംബത്തിന്റെ ആരോപണം. മഹേശന്റെ ആത്മഹത്യാ കുറിപ്പില് എല്ലാം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഫോണ് കോളുകള് മുഴുവന് പരിശോധിക്കണമെന്നും നീതി ലഭിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. അന്വേഷണം ആവശ്യപ്പെട്ട് മഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കാനാണ് കുടുംബത്തിന്റെ തീരുമാനം.വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായിരുന്ന കെ കെ മഹേശനെ ഇന്നലെയാണ് കണിച്ചുകുളങ്ങര യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച്ച മഹേശനെ ചോദ്യം ചെയ്തിരുന്നു. യൂണിയൻ നേതൃത്വം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുതയുണ്ടെന്നും കത്തില് മഹേശന് ആരോപിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























