സ്വകാര്യ ആശുപത്രിയില് ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് കോവിഡ്: ആശുപത്രി അടച്ചു

തൃശ്ശൂര് ജില്ലയില് ചേര്പ്പിലെ സ്വകാര്യ ആശുപത്രിയില് കഴിഞ്ഞ 18-നു ഗര്ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കു വിധേയയായ പാറളം സ്വദേശിനിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. സ്രവം സ്വകാര്യ ലാബില് നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ ആരോഗ്യ ഉദ്യോഗസ്ഥരെത്തി സര്ക്കാര് ലാബില് പരിശോധിക്കാന് ഇവരുടെ സ്രവം ശേഖരിച്ചു. വൈറോളജി ഫലം കാത്തിരിക്കുന്നതിനിടയില് രോഗിക്കു വയറുവേദന കൂടുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. വീട്ടിലെത്തിയ ഇവരുടെ സ്രവ പരിശോധന ഫലം ഇന്നലെയാണ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.
ഇതോടെ രോഗികളെ ഒഴിവാക്കി ആശുപത്രി പൂര്ണമായി അടച്ചു. ശുചീകരണത്തിനു ശേഷം 27-ന് തുറക്കുമെന്ന് ആശുപത്രി അധികൃതര് അറിയിച്ചു.
രോഗിയുമായി ഇടപഴകിയ ആശുപത്രിയിലെ ഡോക്ടര്, നഴ്സുമാര്, ജീവനക്കാര്, മറ്റു രോഗികള്, കുടുംബാംഗങ്ങള് തുടങ്ങി ഇരുപതിലേറെ പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























