പാലം നിര്മാണത്തിനെത്തിച്ച മണ്ണുമാന്തിയന്ത്രം തോട്ടില് വീണു, അഞ്ചാം ദിനം കരയ്ക്കു കയറ്റി

കോട്ടയം ജില്ലയില് കടുത്തുരുത്തി സമാന്തര പാതയിലെ പാലം നിര്മാണത്തിനായി എത്തിച്ച കൂറ്റന് മണ്ണുമാന്തി യന്ത്രം ലോറിയില് നിന്നു തെന്നി തോട്ടില് വീണു. 5 ദിവസത്തെ ശ്രമത്തിനു ശേഷം ഇന്നലെയാണ് കരയ്ക്ക് കയറ്റാനായത്.
ആപ്പുഴ തീരദേശ റോഡില് വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് മണ്ണുമാന്തി യന്ത്രവുമായി വന്ന ലോറി റോഡില് താഴ്ന്ന് ചെരിഞ്ഞു മണ്ണുമാന്തി യന്ത്രം കടുത്തുരുത്തി വലിയ തോട്ടില് വീണത്.
25-ല് അധികം തൊഴിലാളികളും യന്ത്ര സംവിധാനങ്ങളും കൂറ്റന് മണ്ണുമാന്തിയന്ത്രവും ഉപയോഗിച്ചാണ് ഇന്നലെ ഉച്ചയോടെ തോട്ടില് മുങ്ങിയ മണ്ണുമാന്തി യന്ത്രം വലിച്ച് കരയ്ക്ക് കയറ്റിയത്.
മണ്ണുമാന്തിയന്ത്രം ചെളിയില് പൂണ്ടിരുന്നു. റോഡില് താഴ്ന്ന ലോറി ശനിയാഴ്ച ഉച്ചയോടെ നീക്കിയിരുന്നു. തോട്ടില് നിന്നും കരയ്ക്കു കയറ്റിയ യന്ത്രം വന് തുക മുടക്കി അറ്റകുറ്റപ്പണി ചെയ്താലേ ഉപയോഗിക്കാന് കഴിയൂ എന്ന് ഉടമ പറഞ്ഞു.
https://www.facebook.com/Malayalivartha

























