ഇനി ഉപദേശമില്ല കര്ശന നടപടികളിലേക്ക്... സംസ്ഥാനത്ത് സ്ഥിതി അതി രൂക്ഷം; 'ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാല് കൊറോണ നിയന്ത്രണങ്ങള് കടുപ്പിക്കുകയാണ്... കര്ശന നിയന്ത്രണങ്ങള് തിരികെ കൊണ്ട് വരികയാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ

സംസ്ഥാനത്ത് കൊറോണ പ്രതിരോധത്തില് ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാല് നിയന്ത്രണങ്ങള് കടുപ്പിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ.
ഇനി ഉപദേശമില്ലെന്നും കര്ശന നടപടികളിലേക്ക് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 90 ശതമാനം പൊലീസുകാരെയും കോവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കുകയാണ് ഇപ്പോള്. പോലീസ് ഇടപെടലുണ്ടാകും.
ക്വാറന്റീനില് പോയ ഉദ്യോഗസ്ഥരൊഴികെ എല്ലാവരും അതാത് ജില്ലാ പൊലീസ് മേധാവിമാര്ക്ക് കീഴില് റിപ്പോര്ട്ട് ചെയ്യാനാണ് നിര്ദേശിച്ചിരിക്കുന്നതെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. കടകളിലടക്കം ജീവനക്കാരുടെ എണ്ണത്തില് നിര്ദേശങ്ങള് കര്ശനമായി പാലിക്കണം. ഇത് പലയിടത്തും കൃത്യമായി പാലിക്കപ്പെടുന്നില്ല.
പരിശോധന കടുപ്പിക്കുന്നത് സാമൂഹിക അകലം ഉറപ്പാക്കാനാണ്. രോഗികളുടെ എണ്ണം കൂടിയതിനാല് കര്ശന നിയന്ത്രണങ്ങള് തിരികെ കൊണ്ട് വരികയാണ്. കണ്ടെയ്ന്മെന്റ് സോണുകളിലടക്കം കര്ശനമായി നിയന്ത്രണങ്ങള് നടപ്പാക്കുമെന്നും ബെഹ്റ കൂട്ടിച്ചേര്ത്തു.
https://www.facebook.com/Malayalivartha

























