തിരുവനന്തപുരം നഗരത്തിൽ ഇന്നുമുതല് കർശന നിയന്ത്രണങ്ങൾ; ചാല, പാളയം മാർക്കറ്റിൽ പകുതി കടകള് മാത്രം; ജില്ലയിൽ പൊലീസ് നിരീക്ഷണം ശക്തം ; തലസ്ഥാന നഗരത്തിലെ പ്രത്യേക സോണുകളിൽ സ്രവപരിശോധന നടത്താനും തീരുമാനം

രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. . ചാല, പാളയം മാർക്കറ്റിൽ ഇന്ന് മുതൽ 50 ശതമാനം കടകൾ മാത്രമേ തുറക്കു. പഴം പച്ചക്കറി മാർക്കറ്റുകളിൽ ഇന്നല ചെറിയ ഇളവുകൾ നൽകിയിരുന്നു. മാളുകളിൽ തിരക്കേറിയ കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ തുറക്കു. ജില്ലയിൽ പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. തലസ്ഥാന നഗരത്തിലെ പ്രത്യേക സോണുകളിൽ സ്രവപരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ആന്റിബോഡി ദ്രുത പരിശോധന താല്ക്കാലികമായി നിര്ത്തുന്നു. പരിശോധന കിറ്റിന് ക്ഷമത പോരെന്ന് കണ്ടെത്തിയതിനെ തുടര്ന്നാണിത്. മെഡിക്കല് സര്വീസസ് കോര്പ്പറേഷന്റെ പക്കലുളള കിറ്റുകള് തിരിച്ചെടുക്കണമെന്ന് ആരോഗ്യ സെക്രട്ടറി എച്ച് എല് എല്ലിന് നിര്ദ്ദേശം നല്കി. സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാനാണ് സംസ്ഥാനത്ത് ആന്റി ബോഡി ദ്രുതപരിശോധന തുടങ്ങിയത്. ആദ്യഘട്ടത്തില് പതിനായിരം പേരെ പരിശോധിച്ചു. ആശുപത്രി ജീവനക്കാര് പൊലീസുകാര് എന്നിവരടക്കം ഹൈറിസ്ക് വിഭാഗത്തില് പെട്ടവര്ക്കൊപ്പം അല്ലാത്തവരേയും പരിശോധിച്ചു. പരിശോധിച്ച പലര്ക്കും ഐ ജി ജി പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ചികിത്സകളൊന്നും തേടാതെ തന്നെ രോഗം വന്ന് ഭേദമായി എന്ന് ചുരുക്കം.
തുടര്ന്ന് രണ്ടാം ഘട്ടത്തിൽ എച്ച് എല് എല്ലില് നിന്ന് 15000 കിറ്റുകള് കൂടി വാങ്ങി , ഈ കിറ്റുകള് പബ്ലിക് ഹെല്ത്ത് ലാബില് പരിശോധിച്ചപ്പോഴാണ് കിട്ടുന്ന ഫലങ്ങള് കൂടുതലും ഐ ജി ജി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. സെന്സിറ്റിവിറ്റി കുറഞ്ഞതാകാം ഇതിന് കാരണമെന്ന് വിലയിരുത്തിയാണ് ലാബിൽ നിന്ന് ആരോഗ്യ സെക്രട്ടറിക്ക് റിപ്പോര്ട്ട് നല്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കിറ്റുകള് തിരിച്ചെടുക്കാൻ നിര്ദ്ദേശം നല്കിയത്.
കേരളത്തിൽ തുടർച്ചയായ ആറാം ദിവസമാണ് 100ലധികം കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചത്. ഇന്ന് 152 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേസുകൾ 150 കടക്കുന്നത് ഇതാദ്യം. ഈ മാസമാണ് സംസ്ഥാനത്ത് 100ലധികം കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. ഇന്നലെ 141 പേർക്കും മിനിഞ്ഞാന്ന് 138 പേർക്കും അതിന് മുമ്പുള്ള ദിവസം 133 പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മേയ് ആദ്യവാരം പല ദിവസങ്ങളിലും ഒരു പോസിറ്റീവ് കേസ് പോലുമില്ലാത്ത ദിവസങ്ങൾ കേരളത്തിലുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ രോഗികളുടെ എണ്ണം 16 ആയി കുറയുകയും ചെയ്തിരുന്നു. എന്നാൽ മേയ് എട്ട് മുതൽ വിദേശത്ത് നിന്നുള്ള പ്രവാസികളുടേയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടേയും വരവ് തുടങ്ങിയതോടെ സ്ഥിതിഗതികൾ മാറി. പ്രതീക്ഷിച്ച പോലെ പോസിറ്റീവ് കേസുകളുടെ എണ്ണം കൂടി. നെഗറ്റീവ് ആകുന്ന ഫലങ്ങളും കൂടിയിട്ടുണ്ട് എന്ന് ആശ്വസിക്കാം.
പ്രൈമറി കോണ്ടാക്ട് വഴി കൂടുതല് മരണങ്ങളുണ്ടാകുന്നതായും സൂപ്പര് സ്പ്രെഡ്ഡിന് വിമാനയാത്രകള് കാരണമാകുന്നു എന്നും പഠനങ്ങള് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വിദേശരാജ്യങ്ങളില് നിന്നുള്ള വിമാനയാത്രകള്ക്ക് മുമ്പായി സ്ക്രീനിംഗ് നിര്ബന്ധമാക്കണമെന്ന് തീരുമാനിച്ചത്. വിദേശത്ത് നിന്ന് വരുന്നവര്ക്ക് സ്ക്രീനിംഗ് നിര്ബന്ധമാക്കണമെന്ന് സര്ക്കാര് പറഞ്ഞപ്പോള് അതിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണം ചിലര് നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രവാസികളെ പ്രകോപിപ്പിക്കാന് ചിലര് തുടക്കം മുതല് ശ്രമിച്ചു. വരാന് താല്പര്യമുള്ള പ്രവാസികള്ക്ക് ഇവിടെ എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ആദ്യം മുതല് സര്ക്കാര് പറഞ്ഞിട്ടില്ല. ഇതില് നിന്ന് സര്ക്കാര് പിന്നോട്ട് പോയിട്ടില്ല. കേരളത്തിലേയ്ക്ക് വരുന്ന ആരു വിമാനവും തടഞ്ഞിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു
https://www.facebook.com/Malayalivartha

























