രഹ്ന മുങ്ങി... നഗ്ന ശരീരത്തില് സ്വന്തം കുട്ടികളെക്കൊണ്ട് ചിത്ര കല അഭ്യസിപ്പിച്ച്, സാമൂഹിക മാധ്യമങ്ങളില് കൂടി വീഡിയോ പ്രചരിപ്പിച്ച രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന് പൊലീസ് കൊച്ചിയിലെ വീട്ടില് എത്തി.... സംഭവിച്ചത് മറ്റൊന്ന്...

നഗ്ന ശരീരത്തില് സ്വന്തം കുട്ടികളെക്കൊണ്ട് ചിത്ര കല അഭ്യസിപ്പിച്ച്, സാമൂഹിക മാധ്യമങ്ങളില് കൂടി വീഡിയോ പ്രചരിപ്പിച്ച രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന് പൊലീസ് കൊച്ചിയിലെ വീട്ടില് എത്തി.
ബാലാവകാശ കമ്മീഷന് നിര്ദ്ദേശത്തെ തുടര്ന്നാണ് നടപടി. രഹ്ന സ്ഥലത്തില്ലാത്തതിനാല് അറസ്റ്റ് നടന്നില്ല.
കുട്ടികള്ക്ക് മുന്നിലുള്ള നഗ്നതാ പ്രദര്ശനം കൂടി ഉള്പ്പെട്ട സംഭവത്തില് പോക്സോ നിയമപ്രകാരം രഹ്നക്കെതിരെ നടപടി വേണമെന്ന് ബാലാവകാശ കമ്മീഷന് പോലീസിനോട് നിര്ദേശിച്ചിരുന്നു. സംഭവത്തില് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി റിപ്പോര്ട്ട് നല്കണമെന്നും കമ്മീഷന് നിര്ദേശിച്ചിരുന്നു.
സ്വന്തം നഗ്നശരീരം മക്കള്ക്ക് ചിത്രംവരയ്ക്കാന് വിട്ടുനല്കിയതിന്റെ ദൃശ്യങ്ങള് രഹ്ന ഫാത്തിമ തന്നെയാണ് സാമൂഹ്യ മാധ്യമത്തില് പങ്കുവച്ചത്. ബോഡി ആന്റ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തില്,
അവര് ഒളിച്ചിരുന്ന് കാണാന് ശ്രമിക്കുന്നത് തുറന്ന് കാട്ടുകയെന്നത് രാഷ്ട്രീയ പ്രവര്ത്തനം തന്നെയാണെന്നും വീഡിയോയോടൊപ്പമുള്ള കുറിപ്പില് രഹ്ന അവകാശപ്പെടുന്നു. എന്നാല്, പ്രായപൂര്ത്തിയാകാത്ത കുട്ടികള്ക്ക് മുമ്ബില് നഗ്നതാപ്രദര്ശനം നടത്തുന്നതും, അത് പകര്ത്തി സോഷ്യല് മീഡിയയിലൂടെ പ്രചരിപ്പിച്ചതും കുറ്റകരമാണെന്നാണ് പരാതി ഉയര്ന്നതോടെയാണ് നടപടി.
അഭിഭാഷകന് എ വി അരുണ് പ്രകാശ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പൊലീസ് കേസ് രജിസ്റ്റര് ചെയ്തത്. കേവലം പബ്ലിസിറ്റിക്ക് വേണ്ടി നടത്തുന്ന ഇത്തരം പ്രവണതകള് സമൂഹത്തില് മൂല്യച്യുതിക്ക് ഇടയാക്കുമെന്നും അതിനാലാണ് പരാതി നല്കിയതെന്ന് അഭിഭാഷകന് അരുണ് പ്രകാശ് പറഞ്ഞു.
https://www.facebook.com/Malayalivartha

























