കൊല്ലം അമൃതാനന്ദമയി മഠത്തില് വീണ്ടും ദുരൂഹ മരണം; വിദേശ വനിത കെട്ടിടത്തിന്റെ മുകളില്നിന്ന് ചാടി മരിച്ചു; ഇന്നലെ രാത്രിയാണ് സംഭവം; മഠത്തിന്റെ പ്രധാനകെട്ടിടത്തിന്റെ 11-ാം നിലയില് നിന്നാണ് യുവതി താഴേക്ക് ചാടിയത്

ബ്രിട്ടീഷ് സ്വദേശിയായ 45 കാരി സ്റ്റേഫേഡ്ഡ് സിയോനയാണ് മരിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലുക്ക് ആശുപത്രയില് സൂക്ഷിച്ചിരിക്കുകയാണ്.
മാനസികമായ പ്രശ്നങ്ങള് ഇവര്ക്ക് ഉണ്ടായിരുന്നുവെന്നാണ് മഠം അധികൃതര് പരുന്നത്. മഠത്തിലെ പ്രധാനകെട്ടിടത്തിലെ 11-ാം നിലയില്നിന്നാണ് ഇവര് താഴേക്ക് ചാടി മരിച്ചത്. ഉച്ചയ്ക്കും ഇവര് കെട്ടിടത്തിന്റെ മുകളില്നിന്ന് ചാടി ജീവനൊടുക്കാന്ശ്രമിച്ചിരുന്നുവെന്നാണ് മഠം അധികൃതര് പറയുന്നത്. രാത്രി ഒപ്പമുണ്ടായിരുന്നവര് ഭജനയ്ക്ക് പോയ സമയത്താണ് കെട്ടിടത്തിന്റെ മുകളില്നിന്ന് ഇവര് ചാടി മരിച്ചതെന്നാണ് മഠത്തിലെ അധികൃതര് പറയുന്നത്.
45 വയസുകാരിയായ സ്റ്റെഫേഡ് സിയോന ഫെബ്രുവരിയിലായിരുന്നു കേരളത്തിലെത്തുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ സ്വദേശത്തേക്ക് പോകാൻ സാധിക്കാതിരുന്ന ഇവർ മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്നാണ് അമൃതാനന്ദമയി മഠം അധികൃതര് അവകാശപ്പെടുന്നത്
മഠത്തിന്റെ പ്രധാനകെട്ടിടത്തിന്റെ 11-ാം നിലയില് നിന്നാണ് യുവതി താഴേക്ക് ചാടിയത്. പ്രധാന ഫ്ലാറ്റിന്റെ ഏഴാം നിലയിലേക്കാണ് ഫിയോന വീണത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. മാനസിക പ്രശ്നം പ്രകടിപ്പിച്ചിരുന്ന ഇവരെ നാട്ടിലേക്ക് തിരികെ അയക്കുന്നതിന് ശ്രമം നടത്തിവരികയായിരുന്നെന്നും അതിനിടയിലാണ് ദാരുണമായ സംഭവം ഉണ്ടായതെന്നും മഠം അധികൃതർ പറഞ്ഞു. മൃതദേഹം ഇപ്പോള് കരുനാഗപ്പള്ളി താലൂക്ക് ആശുപ്രതിയില് സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് കരുനാഗപ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട്.
അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട് ഇത്തരത്തില് പുറത്ത് വരുന്ന ആദ്യ വാര്ത്തയല്ലിത്. കൊലപാതകങ്ങളും അക്രമങ്ങളും പീഡനങ്ങളുമൊക്കായി ദുരൂഹതയേറിയ നിരവധി സംഭവങ്ങളാണ് കഴിഞ്ഞ കുറേ കാലങ്ങളില് മഠവുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അവയൊന്നില് പോലും കാര്യമായ അന്വേഷണങ്ങളോ നടപടികളോ ഇന്നുവരെയുണ്ടായിട്ടില്ല എന്ന ആരോപണവും ഉയർന്നിരുന്നു .
മഠവുമായി ബന്ധപ്പെട്ട സംഭവങ്ങളില് മലയാളിയെ ഏറെ ഞെട്ടിച്ചത് 2012 ല് നടന്ന സത്നാം സിങ്ങ് മാന് എന്ന ബീഹാരി യുവാവിന്റെ കൊലപാതകമായിരുന്നു. തെളിവുകളേറെയുണ്ടായിട്ടും ഈ കേസിലും കാര്യമായ നീക്കങ്ങളൊന്നുമുണ്ടായില്ല. കേസിലെ യഥാര്ത്ഥ പ്രതികളെയും ആശ്രമത്തെയും രക്ഷിക്കാനുള്ള പോലീസിന്റെ നീക്കം പ്രകടമായിരുന്നു.
വര്ഷങ്ങള്ക്കു മുന്നെ സമാനമായ രീതിയില് മഠത്തിലെ ആളുകളാല് കൊലചെയ്യപ്പെട്ട കൊടുങ്ങല്ലൂരിലെ നാരായണന്കുട്ടിയുടെ കഥ ഇവിടെ ആവര്ത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കേസിലെ ക്രൈം ബ്രാഞ്ച് അന്വേഷണവും പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നു.ഇരുപത് വര്ഷത്തോളം അമൃതാനന്ദമയിയുടെ പേഴ്സണല് അസിസ്റ്റന്റ് ആയി പ്രവര്ത്തിച്ച ഗായത്രി എന്ന “ഗെയ്ല് ട്രെയ്ഡ്വെല്” ഒടുക്കം മഠം വിട്ട് പുറത്തുപോയതിന് ശേഷം എഴുതിയ പുസ്തകത്തിലൂടെയാണ് മഠത്തെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള് പുറത്തുവരുന്നത്.ഗായത്രി എന്ന പേര് സ്വീകരിച്ച് അമൃതാനന്ദമയിയോടൊപ്പം വര്ഷങ്ങളോളം ശിഷ്യയായി കഴിഞ്ഞിരുന്ന ഗെയ്ല് ട്രെയ്ഡ്വെല് എന്ന ഓസ്ട്രേലിയന് വനിത, ഒടുക്കം മഠം വിട്ട് പോയതിന് ശേഷമെഴുതിയ “ഹോളി ഹെല്: എ മെമ്മയര് ഓഫ് ഫെയ്ത്ത്, ഡിവോഷന് ആന്റ് പ്യുവര് മാഡ്നസ്സ്” എന്ന പുസ്തകത്തിലൂടെ പുറത്തു വന്നത് മഠത്തെ സംബന്ധിച്ച് ഏറെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.
കുറച്ചു നാളുകളുടെ നിശബ്ദതയ്ക്കു ശേഷം ഇപ്പോൾ വീണ്ടും അമൃതാനന്ദമയീ മഠം ചർച്ചയാകുകയാണ്..അതും ഒരു വിദേശ വനിതയുടെ ആത്മഹത്യയിലൂടെ.
https://www.facebook.com/Malayalivartha

























