ഉയർന്ന സാമ്പത്തികമുള്ളവരാണെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാര് നടിമാരുടെ ബന്ധുക്കളുമായി അടുത്തു.. വിശ്വാസം നേടിയെടുത്താൽ പിന്നെ വിവാഹാലോചനയുമായി വീട്ടിലെത്തും; പിന്നെ ബിസിനസ് പേരും പറഞ്ഞ് പണം ആവശ്യപ്പെടും... തട്ടിപ്പിന് ഇരകളായാൽ നമ്പർ മാറ്റി മുങ്ങും... പ്രതികളുടെ തട്ടിപ്പ് രീതി പുറത്തായതോടെ പുറത്ത് വരുന്നത്...

നടി ഷംനകാസിമിനെ കബളിപ്പിച്ച് പണം തട്ടിയെടുക്കാന് ശ്രമിച്ച സംഘത്തെ ഇന്നലെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഷംനയെ കൂടാതെ മറ്റ് പെണ്കുട്ടികളെയും ഇവര് സമാന രീതിയില് തട്ടിപ്പിന് ഇരയാക്കിയെന്ന റിപ്പോര്ട്ടുകളാണ് പുറത്തു വരുന്നത്. തട്ടിപ്പുകാര് നടിമാരുടെ ബന്ധുക്കളുമായി അടുക്കുന്നത് തങ്ങള് ഉയര്ന്ന സാമ്ബത്തികമുള്ളവരെന്ന് പരിചയപ്പെടുത്തിയായിരുന്നു. ബന്ധുക്കളുടെ വിശ്വാസം നേടിയെടുത്ത ശേഷം നടിമാര്ക്ക് വിവാഹാലോചനയുമായെത്തും.
പിന്നീട് എന്തെങ്കിലും ബിസിനസ് പേരും പറഞ്ഞ് പണം ആവശ്യപ്പെടും. ഒരു തവണ പണം ലഭിച്ചു കഴിഞ്ഞാല് ഉടന് ഫോണ് നമ്ബര് മാറ്റും. പിന്നീട് വിളിച്ചാല് ഇങ്ങനെയൊരു നമ്ബര് നിലവില് ഉണ്ടായിരിക്കുകയും ഇല്ല.
കേസില് സിനിമാ മേഖലയില് ഉള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി പൂങ്കുഴലി വ്യക്തമാക്കി. തട്ടിപ്പിന്റെ ആസൂത്രണത്തില് സിനിമ മേഖലയിലെ ആര്ക്കെങ്കിലും പങ്ക് ഉണ്ടോ എന്നാണ് അന്വേഷിക്കുക.
നടിയുടെ വിശദാംശങ്ങള് എങ്ങനെ കിട്ടി എന്നതില് അന്വേഷണം ഉണ്ടാകും. കൂടുതല് പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഡിസിപി കൂട്ടിച്ചേര്ത്തു.
സംഘത്തില് ഏഴു പേരുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതില് നാലു പേര് പിടിയിലായിട്ടുണ്ട്. ബാക്കിയുള്ളവരെ കൂടി പിടികൂടുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കൂടുതല് പേര് സംഘത്തില് ഉള്പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ടെന്ന് വിജയ് സാഖറെ അറിയിച്ചു. നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വര്ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























