കോവിഡിന്റെ പശ്ചാത്തലത്തില് പരീക്ഷ നടത്തുന്നത് വെല്ലുവിളി; സിബിഎസ്ഇ 10,12 ക്ലാസുകളിലേക്കുള്ള പരീക്ഷകള് റദ്ദാക്കി; തീരുമാനം കേന്ദ്രസര്ക്കാര് അറിയിച്ചു

വിദ്യാര്ഥികളുടെ ആരോഗ്യത്തിന്റെ കാര്യത്തില് മുൻകരുതൽ എടുക്കുക എന്ന ഉദ്ദേശത്തോടെ ജൂലായ് ഒന്നുമുതല് നടത്താനിരുന്ന പരീക്ഷകൾ റദ്ധാക്കി. സിബിഎസ്ഇ 10,12 ക്ലാസുകളിലേക്കുള്ള പരീക്ഷകള് റദ്ദാക്കിയെന്ന് കേന്ദ്രസര്ക്കാര് അറിയിച്ചു . സിബിഎസ്ഇയ്ക്ക് വേണ്ടി സോളിസിറ്റര് ജനറല് തുഷാര്മേത്ത സുപ്രീംകോടതിയില് അറിയിച്ചതാണ് ഇക്കാര്യം. ജൂലൈ ഒന്നുമുതല് 12 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതിനകം നടത്തിയ മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തിലാകും വിദ്യാര്ഥികളുടെ മാര്ക്ക് തയ്യാറാക്കുക. ഇക്കാര്യത്തില് ഏതെങ്കിലും വിദ്യാര്ഥിക്ക് പരാതിയുണ്ടെങ്കില് ആ കുട്ടിക്ക് ഇംപ്രൂവ്മെന്റിന് പിന്നീട് അവസരമൊരുക്കുമെന്നും സോളിസിറ്റര് ജനറല് കോടതിയില് വ്യക്തമാക്കി.സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകളില് ബാക്കിയുള്ളത് ജൂലായില് നടത്തുന്നതിനെതിരേ ഡല്ഹിയിലെ ഒരുകൂട്ടം രക്ഷിതാക്കള് നല്കിയ ഹര്ജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാടറിയിച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തില് പരീക്ഷ നടത്തുന്നത് ആശങ്കയുണ്ടാക്കുന്നതായി പരാതിക്കാര് ചൂണ്ടിക്കാട്ടി. ജൂലായ് ഒന്നു മുതല് 15 വരെയാണ് ബാക്കിയുള്ള പരീക്ഷകള് നടത്താന് നിശ്ചയിച്ചിരിക്കുന്നത്. ജൂലായില് കോവിഡ് കേസുകളുടെ എണ്ണം പരമാവധിയെത്തുമെന്ന് എയിംസിന്റെ റിപ്പോര്ട്ടില് പറയുന്നതായി ഹര്ജിയില് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില് ദശലക്ഷക്കണക്കിന് വിദ്യാര്ഥികളുടെ ആരോഗ്യത്തിന്റെ കാര്യത്തില് ആശങ്കയുണ്ടെന്ന് പരാതിക്കാര് പറഞ്ഞു. അതുകൊണ്ടു തന്നെ വിദ്യാർത്ഥികളുടെ ആരോഗ്യത്തെ മുൻനിർത്തിയാണ് തീരുമാനം മാറ്റിയിരിക്കുന്നത് . ഈ വര്ഷത്തെ ബോര്ഡ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച തീരുമാനം ബുധനാഴ്ച വൈകിട്ടോടെ അറിയിക്കാമെന്ന് അറിയിക്കാമെന്ന് സി.ബി.എസ്.ഇ. സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സി.ബി.എസ്.ഇ. യുടെയോ കേന്ദ്രത്തിന്റെയോ തീരുമാനം പിന്തുടരാന് ഐ.സി.എസ്.സി.ക്ക് സുപ്രീംകോടതി അനുമതി നല്കിയിരുന്നു..
https://www.facebook.com/Malayalivartha

























