ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട്; അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. തെക്കന് കേരളത്തിലും മധ്യകേരളത്തിലുമായി നാളെ ഏഴ് ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ അതിതീവ്ര മഴയ്ക്ക് സാദ്ധ്യത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തൃശ്ശൂര്, പാലക്കാട് ജില്ലകളില് നാളെ യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളില് ഓറഞ്ച് അലര്ട്ടും അഞ്ച് ജില്ലകളില് യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചു. പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്ദ്ദേശം നല്കി.
കേരള തീരത്ത് 3 മുതല് 3.2 മീറ്റര് വരെ ഉയരത്തില് തിരമാലയ്ക്ക് സാദ്ധ്യതയുണ്ട്. തീരദേശവാസികള് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്കി. മല്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ജൂണ് 28 വരെ കേരള -കര്ണാടക തീരത്തും, 27 വരെ ലക്ഷദ്വീപ് തീരത്തും മത്സ്യതൊഴിലാളികള് മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha

























