കോവിഡ് കാലമായതോടെ തലസ്ഥാനത്ത് വീണ്ടും ഓണ്ലൈന് തട്ടിപ്പ് സജീവം

കോവിഡ് കാലമായതോടെ തലസ്ഥാനത്ത് വീണ്ടും ഓണ്ലൈന് തട്ടിപ്പ് സജീവം. ഓണ്ലൈന് വഴി വില്പനയ്ക്കിട്ട ഇരുചക്രവാഹനത്തിന്റെ പേരില് പണം തട്ടിയെടുത്തു. ബാലരാമപുരം എ.എസ്.പി. മന്സില് വടക്കേവിള വീട്ടില് ഹക്കിം സെയ്യദലിയാണ് തട്ടിപ്പിന് ഇരയായത്. ഇത് സംബന്ധിച്ച് ബാലരാമപുരം പലീസില് പരാതി നല്കി.
ഇക്കഴിഞ്ഞ 21ന് ഓണ്ലൈന് വാഹന വില്പന നടത്തുന്ന ആപ്ലിക്കേഷനിലൂടെ വില്പനയ്ക്കിട്ടിരുന്ന വാഹനത്തിനായി എഴുപതിനായിരം രൂപ വില പറഞ്ഞ് ഉറപ്പിച്ചതിന് പിന്നാലെയാണ് തട്ടിപ്പ്.
പാഴ്സല് സര്വീസ് വഴി വാഹനമെത്തുമെന്ന് ചൂണ്ടിക്കാട്ടി പാഴ്സല് ചാര്ജായ 5150 രൂപ അക്കൗണ്ടില് നിക്ഷേപിക്കാന് ആവശ്യപ്പെടുകയായിരുന്നു. തുക അയച്ച് കൊടുത്തശേഷം 22ന് വാഹനം പാഴ്സലായി എത്തുമെന്ന് അറിയിച്ചിരുന്നമെങ്കിൽ എത്തിയില്ല. തുടര്ന്ന് ഫോണ് നമ്ബരില് ബന്ധപ്പെട്ടപ്പോള് വാഹനം എത്താന് വൈകുമെന്നും ഇരുപതിനായിരം രൂപ കൂടി അയയ്ക്കാന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ സംശയം തോന്നിയതിനെ തുടര്ന്ന് വിളിച്ചപ്പോള്, നേരത്തേ നല്കിയ ആധാറിന്റെയും തിരിച്ചറിയല് രേഖകളുടെയും പകര്പ്പ് ദുരുപയോഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില് പറയുന്നു. പരാതിയില് സൈബര് പൊലീസ് സഹായത്തോടെ അന്വേഷണം ആരംഭിച്ചതായി ബാലരാമപുരം പൊലീസ് വ്യക്തമാക്കി. കോവിഡ് കാലമായതിനാൽ ഓൺലൈൻ തട്ടിപ്പ് സജീവമാകുകയാണ്.
https://www.facebook.com/Malayalivartha

























