സംസ്ഥാനത്ത് ഇന്ന് 123 പേർക്ക്കൂടി കോവിഡ്; 53 പേർക്ക് രോഗമുക്തി; രോഗികളുടെ എണ്ണം നൂറില് കൂടുതലാകുന്നത് തുടര്ച്ചയായി ഏഴാം ദിവസം ; ഹോട്സ്പോട്ടുകളുടെ എണ്ണം 113 ആയി

സംസ്ഥാനത്ത് ഇന്ന് 123 പേർക്ക്കൂടി കോവിഡ് . 53 പേർക്ക് രോഗമുക്തി. മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തുടര്ച്ചയായി ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം നൂറില് കൂടുതലാകുന്നത്.
രോഗം സ്ഥിരീകരിച്ചവരില് 84 പേര് വിദേശത്തുനിന്നു വന്നതാണ്. 33 പേര് മറ്റു സംസ്ഥാനങ്ങളില്നിന്ന് വന്നവരാണ്. സമ്പര്ക്കം മൂലം ആറുപേര്ക്ക് രോഗം ബാധിച്ചു.
6 പേർക്കു സമ്പർക്കം വഴി രോഗം ബാധിച്ചു. ഇന്നു 53 പേർക്കു രോഗമുക്തിയുണ്ടായി. ഹോട്സ്പോട്ടുകളുടെ എണ്ണം 113 ആയി.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
പാലക്കാട് 24
ആലപ്പുഴ 18
പത്തനംതിട്ട, കൊല്ലം 13 വീതം
എറണാകുളം, തൃശൂർ 10 വീതം
കണ്ണൂർ 9
കോഴിക്കോട് 7
മലപ്പുറം 6
കാസർകോട് 4
ഇടുക്കി 3
തിരുവനന്തപുരം, കോട്ടയം വയനാട് 2 വീതം
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3726 ആയി. 1761 പേര് ചികിൽസയിലുണ്ട്. 159616 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 2349 പേർ ആശുപത്രികളിൽ. ഇന്ന് 344 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 156401 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 4182 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സംസ്ഥാനത്ത് ഹോട്ട് സ്പോട്ട് 113.
https://www.facebook.com/Malayalivartha

























