ആഗസ്റ്റ് അവസാനത്തോടെ കൊവിഡ് കേസുകളില് വന്വര്ദ്ധന; ജാഗ്രത നിർദ്ദേശം നൽകി മുഖ്യമന്ത്രി

കേരളത്തിന് ജാഗ്രത നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില് ആഗസ്റ്റ് അവസാനത്തോടെ കൊവിഡ് കേസുകളുടെ എണ്ണം വന്തോതില് വര്ദ്ധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡിസാസ്റ്റര് മാനേജ്മെന്റിന്റെ കണക്കുകള് പ്രകാരം ആഗസ്റ്റ് മാസം അവസാനം സംസ്ഥാനത്ത് കൊവിഡ് കേസുകള് വലിയ തോതില് വര്ദ്ധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിലെ അവസ്ഥവച്ചുള്ള സൂചനയാണ് ഇവര് നല്കുന്നതെന്നും. ഇത് കുറയുകയോ വര്ദ്ധിക്കുകയോ ചെയ്യാം. ശ്രദ്ധപാളിയാല് സംഖ്യ പ്രതീക്ഷിക്കുന്നതിലും വലുതാകും. അതിനാല് എല്ലാവരും കൊവിഡ് സുരക്ഷ കര്ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്ത്ഥിച്ചു. സംസ്ഥാനത്ത് 10 ലക്ഷം പേരില് 109 പേര്ക്കാണു രോഗം. രാജ്യത്താകെ ഇത് 362 ആണ്. സംസ്ഥാനത്ത് മരണനിരക്ക് 0.6 ശതമാനം ആണ്. രാജ്യത്തിന്റേത് മൂന്നു ശതമാനത്തില് കൂടുതലാണ്. ഇവിടെയുണ്ടായ 22 മരണങ്ങളില് 20 പേര് മറ്റു ഗുരുതര രോഗങ്ങള് ബാധിച്ചവരായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂലായില് പ്രതിദിനം 15,000 കൊവിഡ് പരിശോധന നടത്താനാണു സര്ക്കാര് തീരുമാനിച്ചിട്ടുള്ളത്. ഓരോരുത്തരും സര്ക്കാരിന്റെ പദ്ധതികളോടു സഹകരിക്കാന് തയ്യാറാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























