നെടുമ്ബാശേരിയില് സ്വര്ണം കടത്താന് ശ്രമിച്ച യുവതി പിടിയില്; പത്ത് ലക്ഷം വില വരുന്ന സ്വര്ണ്ണമാണ് ഇവര് വസ്ത്രത്തിനുള്ളില് ഒളിപ്പിച്ച് കടത്താന് ശ്രമിച്ചത്

നെടുമ്ബാശേരിയില് വീണ്ടും സ്വര്ണകടത്ത് പിടികൂടി. ചാര്ട്ടേട് വിമാനത്തില് എത്തിയ യുവതിയുടെ സ്വര്ണം കടത്താലാണ് കസ്റ്റംസ് അധികൃതര് പൊളിച്ചത്. തൃശൂര് സ്വദേശിയായ യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. ഈ വര്ഷം നിരവധി തവണ ഇവര് വിദേശത്ത് നിന്ന് കൊച്ചിയിലേക്ക് യാത്ര നടത്തിയിരിക്കുന്നത്. പത്ത് ലക്ഷം വില വരുന്ന 240 ഗ്രാം സ്വര്ണ്ണമാണ് ഇവര് വസ്ത്രത്തിനുള്ളില് ഒളിപ്പിച്ച് കടത്താന് ശ്രമിച്ചത്.സ്വര്ണ്ണക്കടത്ത് സംഘത്തിലെ പ്രധാനിയാണ് ഇവരെന്നാണ് സൂചന. നേരത്തേയും ഇവര് സ്വര്ണം കടത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കഴിഞ്ഞദിവസങ്ങളില് കരിപ്പൂര് വിമാനത്താവളത്തിലും ചാര്ട്ടേട് വിമാനത്തില് സ്വര്ണം കടത്താല് ശ്രമിച്ചിരുന്നു. ലക്ഷങ്ങള് വിലയുള്ള സ്വര്ണമാണ് അടിവസ്ത്രത്തിനുള്ളില് കുഴമ്ബുരൂപത്തിലാക്കി ഒളിച്ചുകടത്താന് ശ്രമിച്ചത്.സ്വര്ണക്കടത്ത് സജീവമായതോടെ അധികൃതര് പരിശോധന കര്ശനമാക്കിയിട്ടുണ്ട്. മറ്റുവിമാനത്താവളങ്ങളിലും ജാഗ്രത കര്ശനമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























