ബ്രേക്ക് ദി ചെയിന് ഡയറി; എല്ലാവരും സഞ്ചാര വിവരങ്ങള് ഡയറിയില് എഴുതി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഉറവിടമറിയാത്ത കൊവിഡ് കേസുകളുടെ എണ്ണം വര്ദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും കൂടുതൽ കരുതലോടു കൂടി കാര്യങ്ങളോട് സമീപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഈ സാഹചര്യത്തില് എല്ലാവരും ബ്രേക്ക് ദി ചെയിന് ഡയറി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
എല്ലാവരും സഞ്ചാര വിവരങ്ങള് ഡയറിയില് എഴുതി സൂക്ഷിക്കണം. ബ്രേക്ക് ദി ചെയിന് ക്യാമ്ബയിന് ശക്തിപ്പെടുത്തും. ഉറവിടം അറിയാതെ കൊവിഡ് സ്ഥിരീകരിച്ചവരില് രോഗം പകര്ന്നത് എവിടെ നിന്നെന്ന് കണ്ടെത്താന് നാട്ടുകാരുടെ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് പറഞ്ഞു.
നിയമലംഘനം കണ്ടാല് ജനങ്ങള് ഫോട്ടോ എടുത്ത് പൊലീസിന് കൈമാറണം. സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്ദ്ധിപ്പിക്കും. ജൂലായില് 10,000 ടെസ്റ്റുകള് വരെ നടത്തും. വിദേശത്ത് നിന്നെത്തുന്നവര്ക്ക് ഹോം ക്വാറന്റൈനില് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























