മോഹന്ലാലിനെതിരെ ആനക്കൊമ്ബുകള് കൈവശം വച്ച കേസ്... പ്രോസിക്യുഷന് നടപടികള് പിന്വലിക്കുന്നതില് എതിര്പ്പില്ലെന്ന് സംസ്ഥാന സര്ക്കാര്

വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് ആനക്കൊമ്പുകള് കൈവശം വച്ച കേസില് നടന് മോഹന്ലാലിനെതിരെയുള്ള പ്രോസിക്യുഷന് നടപടികള് പിന്വലിക്കുന്നതില് എതിര്പ്പില്ലെന്നറിയിച്ച് സംസ്ഥാന സര്ക്കാര്. പെരുമ്ബാവൂര് മജിസ്ട്രേറ്റ് കോടതിയിലാണ് സര്ക്കാര് അഭിഭാഷകന് ഇക്കാര്യത്തില് അപേക്ഷ സമര്പ്പിച്ചിരിക്കുന്നത്. 2012 ജൂണില് ആദായനികുതി വിഭാഗം മോഹന്ലാലിന്റെ എറണാകുളം തേവരയിലുള്ള വീട്ടില് നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്ബുകള് കണ്ടെത്തിയത്. കോടനാട് റേഞ്ചിലെ മേയ്ക്കപ്പാല സ്റ്റേഷനിലായി രജിസ്റ്റര് ചെയ്ത കേസിലെ തുടര് നടപടികളാണു പിന്വലിക്കാന് അനുമതി തേടിയിട്ടുള്ളത്. കേസ് പിന്വലിക്കുന്നതു സംബന്ധിച്ചു ഡയറക്ടര് ഓഫ് പ്രോസിക്യൂഷനോടു സര്ക്കാര് നിയമോപദേശം തേടിയിരുന്നു. കേസ് കോടതിയുടെ അനുമതിയോടെ പിന്വലിക്കുന്നതില് എതിര്പ്പില്ലന്നാണു സര്ക്കാര് അപേക്ഷയില് വ്യക്തമാക്കിയിരിക്കുന്നത്.
കേസ് പിന്വലിക്കുവാനായി നടന് മോഹന്ലാല് നേരത്തെ അപേക്ഷകള് നല്കിയിരുന്നു. 2016 ജനുവരി 31നും, 2019 സെപ്റ്റംബര് 20നുമായി രണ്ട് അപേക്ഷകളാണ് നല്കിയത്. 2019 ഓഗസ്റ്റില് ചീഫ് വൈല്ഡ് ലൈഫ് വാര്ഡനും കേസ് സംബന്ധിച്ച് സര്ക്കാരിന് കത്തെഴുതിയിരുന്നു.
ഇത് പരിഗണിച്ചാണ് സര്ക്കാരിന്റെ തീരുമാനമെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha

























