ചെങ്ങന്നൂരില് ഡിഷ് ടിവി സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

ചെങ്ങന്നൂരിലെ ബുധനൂരില് ഡിഷ് ടിവി സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പരിക്കേറ്റ വീട്ടുടമസ്ഥനെ ഗുരുതരാവസ്ഥയില് ആശുപത്രിയില് പ്രവേശിപ്പിച്ചു. ബുധനൂര് പെരിങ്ങാട് തോപ്പില് ചന്തക്കു സമീപം കുറിഞ്ഞിത്തറ താഴ്ചയില് നിധീഷ് ഭവനത്തില് നിധീഷ് കുമാര് (36) ആണ് മരിച്ചത്. ഡിഷ് ടിവി സ്ഥാപന ഉടമയാണ്. പരിക്കേറ്റ ബുധനൂര് കടമ്പൂര് താളുകാട്ട് വര്ഗീസിനെ തിരുവല്ല പുഷ്പഗിരി മെഡിക്കല് കോളജിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അപകടം നടന്നത് .
കടമ്പൂരില് പുതിയതായി നിര്മിച്ച വീട്ടില് ഡിഷ് ടിവി സ്ഥാപിക്കുന്നതിനിടെയാണ് നിധീഷിന് ഷോക്കേറ്റത്. വര്ഗീസ് സഹായിയായി നില്ക്കുകയായിരുന്നു. ഇരുവരെയും ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും നിധീഷിനെ രക്ഷിക്കാനായില്ല. മൃതദേഹം പരുമലയിലെ സ്വകാര്യ ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























