ദുബൈയില് നിന്നെത്തി വീട്ടില് ക്വാറന്റീനില് കഴിയവേ ഭര്ത്താവ് ഭാര്യയെ കുത്തി പരിക്കേല്പ്പിച്ചു..... ബഹളം കേട്ടെത്തിയ യുവാക്കള് യുവതിയെ ആശുപത്രിയിലാക്കി, വീട്ടുകാര് ക്വാറന്റൈനിലാണെന്ന് അറിയാതെ എത്തിയ യുവാക്കള് ക്വാറന്റൈനിലായി

ദുബൈയില് നിന്നെത്തി വീട്ടില് ക്വാറന്റീനില് കഴിയവേ ഭര്ത്താവ് ഭാര്യയെ കുത്തി പരിക്കേല്പ്പിച്ചു..... ബഹളം കേട്ടെത്തിയ യുവാക്കള് യുവതിയെ ആശുപത്രിയിലാക്കി, വീട്ടുകാര് ക്വാറന്റൈനിലാണെന്ന് അറിയാതെ എത്തിയ യുവാക്കള് ക്വാറന്റൈനിലായി. എടമുട്ടം പാലപ്പെട്ടിയില് വാടകവീട്ടില് കഴിയുന്ന ഇരുപത്തെട്ടുകാരി ശീതള് ആണ് ആക്രമിക്കപ്പെട്ടത്. ആക്രമണം നടത്തിയ ശീതളിന്റെ ഭര്ത്താവ് തൃപ്രയാര് പുതുവീട്ടില് ധനേഷ് പുറത്തു കടക്കാതിരിക്കാന് വലപ്പാട് പൊലീസ് വീട് പൂട്ടി സീല് ചെയ്തു.
കഴിഞ്ഞദിവസം രാത്രിയിലാണ് എടമുട്ടം പാലപ്പെട്ടി പടിഞ്ഞാറെ വളവിലെ വാടകവീട്ടില് സംഭവം നടക്കുന്നത്. 22നാണ് ധനേഷ് വീട്ടില് എത്തിയത്. വീട്ടുകാരെ അറിയിക്കാതെയാണ് എത്തിയതെന്ന് പറയുന്നു. ഇതോടെ വീട്ടുകാര് ഉള്പ്പെടെയുള്ളവര് ക്വാറന്റീനില് പ്രവേശിക്കുകയും ചെയ്തു.
കഴിഞ്ഞദിവസം രാത്രി മദ്യലഹരിയിലായിരുന്ന ധനേഷ് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സമീപത്തെ യുവാക്കളാണ് യുവതിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വീട്ടുകാര് ക്വാറന്റീനില് ആണെന്ന വിവരം യുവാക്കളും അറിഞ്ഞിരുന്നില്ല. ഇതേ തുടര്ന്ന് നാലുപേരും ക്വാറന്റീനില് പോയി. പ്രതി കസ്റ്റഡിയിലുള്ള വീടിന് മുമ്പില് പൊലീസ് കാവലും ഏര്പ്പെടുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























