അമിത വൈദ്യുതി ബില്ലില് സര്ക്കാര് പ്രഖ്യാപിച്ച സബ്സിഡി പ്രാബല്യത്തില്.... ഏപ്രില് 20നും ജൂണ് 19നും ഇടക്ക് നല്കിയ ബില്ലുകള്ക്കായിരിക്കും ഇളവ് ലഭിക്കുക, വൈദ്യുതി ബില് അടയ്ക്കുന്നത് വൈകിയാലും പിഴപ്പലിശ ഈടാക്കില്ല

അമിത വൈദ്യുതി ബില്ലില് സര്ക്കാര് പ്രഖ്യാപിച്ച സബ്സിഡി പ്രാബല്യത്തില്. ഇക്കാര്യത്തില് തീരുമാനമെടുത്ത വൈദ്യുതി ബോര്ഡ് ഉത്തരവും പുറത്തിറക്കി. ഏപ്രില് 20നും ജൂണ് 19നും ഇടക്ക് നല്കിയ ബില്ലുകള്ക്കായിരിക്കും ഇളവ് ലഭിക്കുക. അടുത്ത ബില്ലില് സബ്സിഡി തുക പ്രത്യേകമായി രേഖപ്പെടുത്തും. വീടുകളുടെ വൈദ്യുതി ബില്ലുകള് അടയ്ക്കാന് അഞ്ചുവരെ തവണകള് അനുവദിക്കും. എത്ര തവണ വേണമെന്ന് ഉപഭോക്താക്കള്ക്ക് തീരുമാനിക്കാം
വൈദ്യുതി ബില് അടയ്ക്കുന്നത് വൈകിയാലും പിഴപ്പലിശ ഈടാക്കില്ല. സോഫ്റ്റ്വെയറില് മാറ്റം വരുന്നതുവരെ 70 ശതമാനം ബില് തുക അടച്ച് ബാക്കി തുടര് ബില്ലുകളില് ക്രമീകരിക്കാന് വ്യവസ്ഥയുണ്ട്. 40 യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന സൗജന്യ വൈദ്യുതി കിട്ടുന്നവര്ക്ക് അധിക ഉപയോഗത്തിന് പൂര്ണ ഇളവുണ്ട്. 50 യൂനിറ്റ് വരെ ശരാശരി ഉപയോഗമുള്ളവര്ക്ക് ഏപ്രില് 20നും ജൂണ് 19നും ഇടക്കുള്ള ബില്ലുകള്ക്ക് അധിക ഉപയോഗത്തിന് 50 ശതമാനം സബ്സിഡി.
"
https://www.facebook.com/Malayalivartha

























