സുപ്രീം കോടതിയില് കേരളത്തിലെ മൃഗബലി നിരോധന നിയമത്തിനെതിരേ ഹര്ജി

1968-ല് കേരള നിയമസഭ പാസ്സാക്കിയ കേരള മൃഗ-പക്ഷി ബലി നിരോധന നിയമം ഭരണഘടനയുടെ 25, 26 അനുച്ഛേദം ഉറപ്പ് നല്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നതിനാല് ഇതിനെ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില് ഹര്ജി.
കേരളത്തില് മൃഗങ്ങളെ ബലി നല്കുന്നതാണ് നിയമത്തില് വിലക്കിയിരിക്കുന്നത്. എന്നാല് ആരാധനാലയങ്ങളിലും സ്വന്തം ആവശ്യത്തിനും മൃഗങ്ങളെയും പക്ഷികളെയും കൊല്ലാം.
കേരള നിയമസഭാ പാസ്സാക്കിയ ഈ നിയമം ഹിന്ദുമത വിശ്വാസികള്ക്കും ആരാധനാലയങ്ങള്ക്കും മാത്രമാണ് ബാധകമെന്നും മറ്റ് മതങ്ങള്ക്ക് ബാധകമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്ജി.
https://www.facebook.com/Malayalivartha

























