പ്രായപൂര്ത്തിയാകാത്ത ആദിവാസി പെണ്കുട്ടിയെ ഗര്ഭിണിയാക്കിയ കേസ്: യുവാവിന് ആജീവനാന്തം കഠിന തടവ്

2015-ല് കല്പ്പറ്റയിലെ പ്രായപൂര്ത്തിയാകാത്ത ആദിവാസി പെണ്കുട്ടിയെ മാനഭംഗപ്പെടുത്തി ഗര്ഭിണിയാക്കിയ കേസിലെ പ്രതിക്ക് ആജീവനാന്തം കഠിന തടവും 1.55 ലക്ഷം രൂപ പഴിയും ശിക്ഷ വിധിച്ചു. വിക്റ്റിം കോംപന്സേഷന് സ്കീം പ്രകാരം അര്ഹമായ നഷ്ടപരിഹാരം ജില്ലാ ലീഗല് സര്വീസ് അതോറിറ്റിയോട് നല്കാനും ഉത്തരവിട്ടു.
വൈത്തിരി സ്വദേശി ബാലനെയാണ്(33) കല്പറ്റ പോക്സോ കോടതി ജഡ്ജി കെ.രാമകൃഷ്ണന് ശിക്ഷിച്ചത്. ആശുപത്രിയില് നടന്ന പ്രസവ ശേഷമാണ് പീഡനവിവരം പുറത്തുവന്നത്.
ഡിഎന്എ പരിശോധന ഉള്പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റം തെളിയിക്കപ്പെട്ടത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല് പബ്ലിക് പ്രോസിക്യൂട്ടര് എം.ജി.സിന്ധു ഹാജരായി.
https://www.facebook.com/Malayalivartha

























