കോട്ടയം പൂവന്തുരുത്ത് ഇന്ഡസ്ട്രിയല് എസ്റ്റേറ്റിലെ മെറ്റല് ക്രഷറില് കുടുങ്ങി അന്തര് സംസ്ഥാന തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം

കോട്ടയം പൂവന്തുരുത്ത് ഇന്ഡസ്ട്രിയല് എസ്റ്റേറ്റിലെ മെറ്റല് ക്രഷറില് കുടുങ്ങി അന്തര് സംസ്ഥാന തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം. ബീഹാര് സ്വദേശി നാരായണ ഡിസവയാണ് (29) മരിച്ചത്. മണക്കാട്ട് അഗ്രിഗേഴ്സ് ക്രഷറില് വ്യാഴാഴ്ച വൈകീട്ട് ആറിനാണ് സംഭവം നടന്നത്. മെറ്റലും എംസാന്ഡും മെറ്റല് പൗഡറും ഉണ്ടാക്കുന്ന യൂനിറ്റിലെ കണ്വെയര് ബെല്റ്റില് കുടുങ്ങി 50 അടി ഉയരമുള്ള ടണലിലേക്ക് വീഴുകയായിരുന്നു.
ടണലിനകത്തേക്ക് വീണ ഇയാള്ക്ക് മീതെ മെറ്റല് വന്നുമൂടി. മറ്റ് തൊഴിലാളികള് രക്ഷിക്കാന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്ന്ന് അഗ്നിരക്ഷസേനയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ടണല് താഴ്ഭാഗത്തുവെച്ച് ജാക്ഹാമര്, ഹ്രൈഡോളിക് കട്ടര് എന്നിവയുപയോഗിച്ച് മുറിച്ച് മെറ്റല് നീക്കി ഒന്നരമണിക്കൂര് പരിശ്രമിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
അഗ്നിരക്ഷസേനയിലെ നാല് യൂനിറ്റും 20 ജീവനക്കാരും രക്ഷാപ്രവര്ത്തനത്തിന് എത്തിയിരുന്നു. മൃതദേഹം കോട്ടയം ജില്ല ആശുപത്രി മോര്ച്ചറിയില്. ജില്ല അഗ്നിരക്ഷ ഓഫിസര് കെ.ആര്. ഷിനോയി, കോട്ടയം അഗ്നിരക്ഷ ഓഫിസര് അനൂപ് പി. രവീന്ദ്രന്, സീനിയര് അഗ്നിരക്ഷ ഓഫിസര് കെ.ടി. സലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും കോട്ടയം ഈസ്റ്റ് പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്ത്തനം നടത്തിയത്.
"
https://www.facebook.com/Malayalivartha

























