കോവിഡ് : യുവതിക്ക് അടച്ചുറപ്പില്ലാത്ത സ്കൂള്മുറിയില് താമസ സൗകര്യമൊരുക്കിയെന്ന് പരാതി

കോഴിക്കോട് ജില്ലയില് കോവിഡ് രോഗമുക്തി നേടി നാട്ടിലേക്കു മടങ്ങിയ കായണ്ണ സ്വദേശിയായ യുവതിക്കു താമസ സൗകര്യമൊരുക്കിയത് അടച്ചുറപ്പു പോലുമില്ലാതെ സ്കൂള്മുറിയിലെന്ന് പരാതി. വീട്ടില് സൗകര്യമില്ലാത്തതിനാലാണ് സ്കൂളിലെ ക്വാറന്റീന് കേന്ദ്രത്തിലേക്കു മാറിയത്.
വാതിലിനരികില് ബെഞ്ചുകള് വലിച്ചിട്ടും ജനവാതില് കയറിട്ടു കെട്ടിയുമാണ് ഒന്നര ദിവസം യുവതി മുറിയില് കഴിച്ചു കൂട്ടിയത്. ശുചിമുറി പുറത്തായിരുന്നു. രാത്രി അവിടേക്കു പോകാനും ബുദ്ധിമുട്ടായിരുന്നു. പരിസരം മുഴുവന് തെരുവുനായ്ക്കളായിരുന്നു. വീട്ടില് നിന്നാണ് ഭക്ഷണം എത്തിച്ചു കൊടുത്തത്. സമീപത്തെ മുറിയില് പിതാവിന് കാവലിരിക്കേണ്ടി വന്നു.
സംഭവത്തെ സംബന്ധിച്ച് പഞ്ചായത്ത് അധികൃതര് ഉള്പ്പെടെയുള്ളവരോടും പരാതി പറഞ്ഞു. കലക്ടറുടെ ഫോണില് വിളിച്ചു വിവരം അറിയിച്ചിട്ടും നടപടിയായില്ലെന്നും യുവതി പറയുന്നു. ഒടുവിലാണ് എം.കെ.രാഘവന് എംപിയുടെ ഫോണില് വിളിച്ചു പരാതി പറഞ്ഞത്. തുടര്ന്ന് എംപിയുടെ ഓഫിസില് നിന്ന് ജില്ലാ ഭരണകൂടവുമായി ഇടപെട്ടാണ് പെയ്ഡ് ക്വാറന്റീന് സൗകര്യം ഒരുക്കിയത്.
https://www.facebook.com/Malayalivartha

























