ഡ്രൈ ഡേയിലും ടോക്കണ് നല്കി ബെവ് ക്യു, ബെവ് ക്യുവിന് വീണ്ടും പിഴച്ചു, വിഴ്ച്പറ്റിട്ടില്ലെന്ന് മുഖ്യമന്ത്രി, ഇനി ഇപ്പോള് ലോക ലഹരി വിരുദ്ധ ദിനമായ ഇന്ന് മദ്യശാലകള് തുറക്കേണ്ടിവരുമോ എന്തോ? ഇനിയും ബെവ് ക്യു ആവശ്യമുണ്ടോ?

ഡ്രൈ ഡേയാണെന്നറിയാതെ മദ്യം വാങ്ങാനുള്ള ടോക്കണ് നല്കി ബെവ് ക്യു ആപ്പ്. ജൂണ് 26 ലോക ലഹരി വിരുദ്ധ ദിനമാണെന്നറിയാതെയാണ് ഇന്ന് ബെവ് ക്യു ആപ്പ് ടോക്കണ് നല്കിയത്. ഇന്നലെ രാവിലെ ബേവ് ക്യുവില് കയറി ടോക്കണ് എടുക്കാന് ശ്രമിച്ചവര്ക്കെല്ലാം ആപ്പ് ടോക്കണ് നല്കി. പിന്നീട് വിഴ്ച്ച മനസിലാക്കിയതോടെ ടോക്കണ് നല്കുന്നത് നിര്ത്തിവച്ചു.
ലഹരിവിരുദ്ധ ദിനത്തില് മദ്യശാലകള് തുറക്കാറില്ല. ബിവറേജസ് കോര്പ്പറേഷന്റെ ഔട്ട്ലെറ്റുകള്ക്കും ബാറുകള്ക്കുമെല്ലാം നിരോധനം ബാധകമാണ്. ബിവറേജസ് കോര്പ്പറേഷനും ഷോപ്പുകള് തുറക്കാന് അനുമതി നല്കിയിട്ടില്ല. ബെബ് ക്യു അപ്പിന് സംഭവിച്ച പിഴവായാണ് ടോക്കണ് വിതരണം. എന്നാല് ബെവ് ക്യൂ ആപ്പ് മദ്യവില്പ്പനയില്ലാത്ത ദിവസം ടോക്കണ് നല്കിയത് ശ്രദ്ധയില്പ്പെട്ടില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാര്ത്താ സമ്മേളനത്തില് പറഞ്ഞത്.
ബെവ് ക്യു ആപ്പ് ആദ്യം മുതല് തന്നെ പരാതിക്ക് ഇടയാക്കിയിരുന്നു. ലോക്ഡൗണിന് ശേഷം മദ്യശാലകള് തുറന്നപ്പോള് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിയാണ് ടോക്കണ് സംവിധാനത്തിനായി ബെബ് ക്യു ആപ്പ് ഏര്പ്പെടുത്തിയത്. എന്നാല് സാങ്കേതിക തകരാറും ക്യൂ ആര് കോഡ് സ്കാന് ചെയ്യാന് സാധിക്കാത്തുമുള്പ്പെടെയുള്ള നിരവധി പ്രശ്നങ്ങള് ആദ്യഘട്ടത്തില് ആപ്പ് അഭിമുഖികരിച്ചിരുന്നു. തുടര്ന്ന് ടോക്കണ് എടുത്തവരുടെ പ്രിന്റ്ഔട്ട് ലിസ്റ്റ് പരിശോധിച്ചാണ് ഓരോ ദിവസവും മദ്യവിതരണം നടത്തിയിരുന്നത്. കൂടാതെ ടോക്കണ് നല്കുന്നതില് ആപ്പ് പക്ഷാപതപരമായ നിലപാടാണ് എടുക്കുന്നതെന്ന പരാതിയുമുണ്ടായിരുന്നു. ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകളെ ഒഴിവാക്കി സ്വകാര്യ ബാറുകളിലാണ് കൂടുതല് ടോക്കണുകളും നല്കിയതെന്ന ആരോപണവുമുണ്ടായി. കൂടാതെ ടോക്കണ് നല്കുന്നത് ഉപഭോക്താവിന്റെ സ്ഥലത്തുനിന്നും വളരെ അധികം ദുരെയുള്ള മദ്യശാലകളിലേക്കാണെന്ന പരാതിയും ഉയര്ന്നിരുന്നു.
എന്നാല് ഇപ്പോഴത്തെ പ്രധാന ചോദ്യം ലോക്ഡൗണിന് ശേഷം മദ്യശാലക്ക് മുന്നില് അനുഭവപ്പെടുമായിരുന്ന തിരക്ക് ഇപ്പോള് ഇല്ലാതിയിട്ടുണ്ട്. ഈ സാഹചര്യത്തില് ടോക്കണ് നല്കാന് മാത്രമായി ഇനിയും ഈ ആപ്പിന്റെ സേവനം ആവശ്യമുണ്ടോയെന്നതാണ്. ആപ്പിന്റെ കാര്യക്ഷത സംബന്ധിച്ചുള്ള പരാതികള്ക്ക് ഇനിയും പരിഹാരമുണ്ടാക്കാത്ത സാഹചര്യത്തില് ബെവ് ക്യു ആപ്പ് ഒഴിവാക്കി പഴയ നിലയില് മദ്യവിതരണം നടത്തമെന്ന ആവശ്യം ശക്തമാകുകയാണ്.
https://www.facebook.com/Malayalivartha

























