കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ല; അപ്രായോഗിക നടപടികളിൽ നിന്നും മാറിയതിന് മാത്രം അഭിനന്ദനം; ആ കത്തിൽ ഔപചാരികായ പദങ്ങൾ മാത്രമാണ് ഉള്ളത്; 24 ന് അയച്ച് കത്ത് പൂഴ്ത്തി വയ്ക്കുന്നു ; കേരള സർക്കാരിനെ വിമർശിച്ച് വി . മുരളീധരൻ

കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ല എന്ന വാദവുമായി വി മുരളീധരൻ . കേരള സർക്കാർ മലയാളികളെ പരിഹസിക്കുകയാണ് എന്ന് വി മുരളീധരൻ. കത്തിലെ വാക്കുകളുടെ അർഥം മലയാളികൾക്കറിയില്ല. അപ്രായോഗിക സമീപനം മാറ്റിയതിൽ മാത്രമാണ് അഭിനന്ദനം അറിയിച്ചത്. ആ കത്തിൽ ഔപചാരികായ പദങ്ങൾ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല കേന്ദ്രം പ്രായോഗികമായ നടപടികൾ സ്വീകരിക്കണമെന്ന് പറഞ്ഞതായും അദ്ദേഹം ആരോപിച്ചു. ആ കത്ത് പി ആർ വർക്കിന് ഉപയോഗിക്കുന്നത് അല്പത്തനമാണെന്നും മുരളീധരൻ പറഞ്ഞു. 24 ന് അയച്ച് കത്ത് പൂഴ്ത്തി വയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പി ആർ വർക്കിനുള്ള പണം കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. താൻ ഉന്നയിച്ച ആറ് കാര്യങ്ങളിൽ ഇതുവരെ കേരളം ഉത്തരം തന്നില്ല എന്നുമദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെ കത്തിലെ കോപ്ലിമെന്റ്റ് എന്ന വാക്ക് അഭിനന്ദനമല്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളില് കേന്ദ്ര സര്ക്കാര് സംസ്ഥാന സര്ക്കാറിനെ അഭിനന്ദിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്ഫറന്സിലാണ് കേന്ദ്രം കേരളത്തെ അഭിനന്ദിച്ചത്. പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ നീക്കത്തെ കാബിനറ്റ് സെക്രട്ടറി അഭിനന്ദിച്ചു. മറ്റ് സംസ്ഥാനങ്ങള് ഇക്കാര്യത്തില് കേരളത്തിന്റെ മാതൃക പിന്തുടരണമെന്ന് കാബിനറ്റ് സെക്രട്ടറി നിര്ദേശിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില് കേന്ദ്രം ക്രിയാത്മകമായി ഇടപെടുമെന്ന് ക്യാബിനറ്റ് സെക്രട്ടറി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























