അച്ഛന്റെ ക്രൂരമര്ദനത്തിനിരയായി കോലഞ്ചേരി മെഡിക്കല് കോളജില് ചികിത്സയില് കഴിയുന്ന പിഞ്ചുകുഞ്ഞിന്റെ ആരോഗ്യനിലയില് കൂടുതല് പുരോഗതി....

അച്ഛന്റെ ക്രൂരമര്ദനത്തിനിരയായി കോലഞ്ചേരി മെഡിക്കല് കോളജില് ചികിത്സയില് കഴിയുന്ന പിഞ്ചുകുഞ്ഞിന്റെ ആരോഗ്യനിലയില് കൂടുതല് പുരോഗതി. കുഞ്ഞ് കൂടുതല് സമയം ഉണര്ന്നിരിക്കുന്നുണ്ടെന്നും ശരീരോഷ്മാവും ദഹനവും സാധാരണനിലയിലാണെന്നും അധികൃതര് അറിയിച്ചു. തലയിലേറ്റ ക്ഷതത്തിനു ശസ്ത്രക്രിയ പൂര്ത്തിയായി മൂന്ന് ദിവസം പിന്നിടുമ്പോള് കുഞ്ഞ് സാധാരണനിലയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണുള്ളതെന്ന് ആശുപത്രി അധികൃതര് പറഞ്ഞു.
അച്ഛന് തലയ്ക്കിടിക്കുകയും കട്ടിലിലേക്ക് എടുത്തെറിയുകയും ചെയ്തതിനെത്തുടര്ന്നു തലച്ചോറിലുണ്ടായ രക്തസ്രാവം ഒഴിവാക്കാന് 54 ദിവസം പ്രായമുള്ള പെണ്കുഞ്ഞിനു തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ. കഴിഞ്ഞ 18നു പുലര്ച്ചെ രണ്ടോടെയാണ് അങ്കമാലിയിലെ വാടകവീട്ടില് കുഞ്ഞ് ആക്രമിക്കപ്പെട്ടത്.
"
https://www.facebook.com/Malayalivartha

























