എംഎല്എ-യ്ക്ക് പകരം ഡിവൈഎഫ്ഐ പ്രവര്ത്തകര് ആളുമാറി തടഞ്ഞത് എംപിയെ, നാണക്കേടും കേസും ബാക്കി!

കാസര്കോഡ് കുമ്പളയില് ഡിവൈഎഫ്ഐ പ്രവര്ത്തകര് മഞ്ചേശ്വരം എംഎല്എ-യെ തടയാനെത്തി, പക്ഷേ ആളു മാറി കാസര്കോട് എംപിയെ തടഞ്ഞു. നാണക്കേടിനു പുറമെ 10 യുവാക്കളെ എംപിയെ തടഞ്ഞതിനു പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
രാജ്മോഹന് ഉണ്ണിത്താന് എംപിയും എം.സി.കമറുദ്ദീന് എംഎല്എയുമടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളും പഴയ സഹകരണ ആശുപത്രി കെട്ടിടത്തില് പുതുതായി തുടങ്ങിയ സ്വകാര്യ ആശുപത്രി ഉദ്ഘാടനത്തിനാണ് എത്തിയത്.
തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തില് ആരോപണ വിധേയനായ എം.സി.കമറുദ്ദീന് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് തടയല് ഭീഷണി ഉണ്ടായിരുന്നതിനെ തുടര്ന്ന് സ്ഥിരം ഉപയോഗിക്കുന്ന വാഹനം മാറ്റി മറ്റൊരു കാറിലാണ് എംഎല്എ ബോര്ഡ് വച്ച് എം.സി.കമറുദ്ദീന് സ്ഥലത്തെത്തിയത്. എന്നാല് ഈ കാറില് എംഎല്എ വന്നതും പോയതും സമരക്കാര് അറിഞ്ഞില്ല. ഉദ്ഘാടനം കഴിഞ്ഞ് എം.സി.കമറുദ്ദീന് എംഎല്എ കാറില് ആരും കാണാതെ തിരിച്ചു പോയി.
അല്പം കഴിഞ്ഞ് പിന്നാലെ എത്തിയ എംപിയുടെ ബോര്ഡ് വച്ച കാറില് രാജ്മോഹന് ഉണ്ണിത്താനും നേതാക്കളും ആശുപത്രി വളപ്പില് നിന്നു കുമ്പള-ബദിയടുക്ക റോഡിലേക്ക് നീങ്ങുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ഡിവൈഎഫ്ഐ പ്രവര്ത്തകര് അതില് നിന്നിറങ്ങി എംപിയുടെ വണ്ടി തടയുകയായിരുന്നു. സംഭവം എന്താണെന്നു പോലുമറിയാതെ രാജ്മോഹന് ഉണ്ണിത്താന് എംപിയും നേതാക്കളും പകച്ചു പോയി.
തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തില് ആരോപണ വിധേയനായ എം.സി.കമറുദ്ദീന് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ പ്രവര്ത്തകര് എംഎല്എയാണെന്നു കരുതി എംപിയെ തടഞ്ഞത്. എംപിയെയും എംഎല്എയെയും പോലും തിരിച്ചറിയാത്തവരാണോ ഇവിടത്തെ സഖാക്കളെന്ന് രാജ്മോഹന് ഉണ്ണിത്താന് എംപി പരിഹാസ രൂപേണ ചോദിച്ചു.
സ്വകാര്യ പരിപാടിയില് പങ്കെടുക്കാന് എത്തുന്നതിനാല് എംഎല്എയെ തടയില്ലെന്ന് നേതാക്കള് സുചിപ്പിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























