പാലക്കാട് മണ്ണാര്ക്കാട്ട് ഗര്ഭിണിയായ ആന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചെരിഞ്ഞ കേസിലെ അന്വേഷണത്തിന് സ്റ്റേ ഇല്ല

പാലക്കാട് മണ്ണാര്ക്കാട്ട് ഗര്ഭിണിയായ ആന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചെരിഞ്ഞ കേസിലെ അന്വേഷണത്തിന് സ്റ്റേ ഇല്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള് നല്കിയ ഹര്ജിയിലാണ് ഹൈക്കോടതി സ്റ്റേ ആവശ്യം തള്ളിയത്. കേസ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നും രണ്ടും പ്രതികളായ അബ്ദുല് കരീമും മകന് റിയാസുദ്ദീനും ഹര്ജി നല്കിയത്. ദേശീയ പാര്ക്കിന്റെ പരിധിയില് വച്ച് മൃഗങ്ങള്ക്ക് പരിക്കേറ്റാല് കേസെടുക്കേണ്ടത് വൈല്ഡ് ലൈഫ് വാര്ഡനാണ്.
എന്നാല്, തങ്ങള്ക്കെതിരെ കേസെടുത്തിരിക്കുന്നത് മണ്ണാര്ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് എന്നായിരുന്നു ഹര്ജിക്കാരുടെ വാദം. പ്രതികളുടെ ഹര്ജി കോടതി ഫയലില് സ്വീകരിച്ചു.
https://www.facebook.com/Malayalivartha

























