കോട്ടയത്തെ കഞ്ചാവ് കേന്ദ്രത്തിൽ അസ്ഥികൂടം ; കണ്ടെത്തിയത് ഇന്ത്യൻ പ്രസിനു പിന്നിലെ കാട് പിടിച്ച പുരയിടത്തിൽ; അഴുകിയ മൃതദേഹത്തിൽ നിന്നും മാംസം വിട്ടു പോയി; പാൻ്റും ബെൽറ്റും അടിവസ്ത്രവും കണ്ടെത്തി ; ദുരൂഹത

മറിയപ്പള്ളി സാഹിത്യപ്രസാധക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഇന്ത്യൻ പ്രസിനു പിന്നിലെ കാട് പിടിച്ച പുരയിടത്തിൽ അസ്ഥി കൂടം കണ്ടെത്തിയതിൽ അടിമുടി ദുരൂഹത . വെള്ളിയാഴ്ച രാവിലെയോടെയാണ് ഇന്ത്യൻ പ്രസിനു പിന്നിലെ പരിസരത്ത് അസ്ഥി കൂടം കണ്ടെത്തിയത്. ഇന്ത്യൻ പ്രസിനു പിന്നിലെ കാടു പിടിച്ച സ്ഥലത്ത് പുളിമരത്തിന്റെ ചുവട്ടിലായാണ് അസ്ഥി കൂടം കിടക്കുന്നത്.
നാട്ടുകാർ വിവരം അറിയിച്ചതോടെ ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു . സംഭവം അറിഞ്ഞ് നൂറുകണക്കിനു നാട്ടുകാരും പ്രദേശത്ത് തടിച്ചു കൂടിയിട്ടുണ്ട്.
രാവിലെ പ്രദേശത്തു നിന്നും ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മാംസം ഇളകി വീണ നിലയിൽ അസ്ഥി കൂടം കണ്ടെത്തിയത്. തുടർന്നു, നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
ഈ പുരയിടത്തിലെ പുളിമരത്തിൽ തൂങ്ങി മരിച്ചതാണ് എന്നു സംശയിക്കുന്നു. ആളുകളുടെ ശ്രദ്ധ എത്താത്ത സ്ഥലത്ത് തൂങ്ങി നിന്ന മൃതദേഹം കെട്ടു പൊട്ടി താഴെ വീണ് അഴുകി തുടങ്ങിയതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത്തരത്തിൽ അഴുകിയ മൃതദേഹത്തിൽ നിന്നും മാംസം വിട്ടു പോയി അസ്ഥി കൂടം മാത്രമായി തീർന്നതാണ് എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
സംഭവത്തിൽ കേസെടുത്ത ചിങ്ങവനം പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കഞ്ചാവ് ലഹരി മാഫിയ സംഘങ്ങളുടെ താവളത്തിലാണ് മൃതദേഹം കണ്ടെത്തിയത് എന്നത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു . കഞ്ചാവ് ലഹരി മാഫിയ സംഘങ്ങൾ തമ്പടിക്കുന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത് എന്നതാണ് ദുരൂഹമായി തുടരുന്നത്.
എസ്.പി.സി.എസിൻ്റെ ലിറ്റററി മ്യൂസിയത്തിനായി കാട് ജെ സി ബി ഉപയോഗിച്ച് തെളിച്ചപ്പോഴാണ് പുരയിടത്തിലെ പുളിമരത്തിന് ചുവട്ടിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയത്. പാൻ്റും ബെൽറ്റും അടിവസ്ത്രവും അസ്ഥികൂടത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നും രണ്ട് മൊബൈൽ ഫോണുകളും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് പ്രദേശത്തെ കാട് തെളിയിക്കുന്നതിനിടയിൽ പുളിമരത്തിന്റെ ചുവട്ടിലായാണ് അസ്ഥി കൂടം കണ്ടെത്തിയത്. ഇവിടെ നിന്നും ഒരു കാവി മുണ്ടും ചെരുപ്പുകളും പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്.
ജെ സി ബി ഓപ്പറേറ്റർ വിവരം അറിയിച്ചതോടെ ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. ചങ്ങനാശേരി ഡിവൈ.എസ്.പി വി.ജെ ജോഫിയുടെ നേതൃത്വത്തിൽ സൈൻ്റിഫിക്ക് എക്സ്പേർട്ട് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
മൃതദേഹത്തിന് മൂന്ന് മുതൽ ആറ് മാസം വരെ പഴക്കമുണ്ടെന്നാണ് സൂചന. പ്രദേശത്ത് നിന്നും കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ , എന്നിവർ സ്ഥലത്ത് എത്തി
.
https://www.facebook.com/Malayalivartha

























