കേരളം കാത്തിരുന്ന ആ ഭാഗ്യശാലി ആരാണ്? ആറു കോടിയുടെ സമ്മര് ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്...

കോവിഡ് പശ്ചാത്തലത്തില് മാറ്റിവെച്ച സംസ്ഥാന സര്ക്കാരിന്റെ സമ്മര് ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്.
ആറ് കോടിയാണ് ഒന്നാം സമ്മാനം. 200 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ആറ് കോടിക്ക് പുറമേ 5000,2000,1000,500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാഗ്യശാലിയെ കാത്തിരിക്കുന്നുണ്ട്.
മാര്ച്ച് 31ന് നടക്കാനിരുന്ന ബമ്ബറിന്റെ നറുക്കെടുപ്പ് കോവിഡ് പ്രതിസന്ധിയെ തുടര്ന്ന് ജൂണ് 26ലേക്ക് മാറ്റുകയായിരുന്നു.
രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 50 ലക്ഷം(അഞ്ച് ലക്ഷം വീതം പത്ത് പേര്ക്ക്),നാലാം സമ്മാനം 1ലക്ഷം( അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകള്.
ഇവ കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. കഴിഞ്ഞവര്ഷം നാല് കോടി ആയിരുന്നു സമ്മര് ബമ്ബര് ഭാഗ്യക്കുറിയുടെ സമ്മാനത്തുക.
https://www.facebook.com/Malayalivartha

























