എന്റെ ശരീരവും എന്റെ പേരുമാണ് ഒരു വിഭാഗത്തിന്റെ പ്രശ്നം... മക്കള് വരച്ചപ്പോള് മാത്രമല്ല, ജെസ്ല മാടശേരി തന്റെ ശരീരത്ത് ബോഡി ആര്ട് ചെയ്തപ്പോഴും ഇതേ മുറവിളി ഉയര്ന്നിരുന്നു! ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാല് അതില് അശ്ലീലം കാണുന്നവര് അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണ്...തുറന്നടിച്ച് രഹ്ന

നഗ്നമേനിയില് മക്കള് ചിത്രം വരച്ചതിനെ തുടര്ന്നുണ്ടായ വിവാദങ്ങളില് നിലപാട് വ്യക്തമാക്കി രഹ്ന ഫാത്തിമ രംഗത്ത്. സംഭവത്തില് തിരുവല്ല പൊലീസ് കേസെടുത്തതിനെ തുടര്ന്ന് അറസ്റ്റ് മുന്നില് കണ്ട് രഹ്ന മുന്കൂര് ജാമ്യം തേടിയിട്ടുണ്ട്. നെഞ്ചില് മക്കള് ചിത്രം വരച്ചതിന്റെ പേരില് ഇപ്പോള് കേസും കോലാഹലവുമായി വരുന്നത് വര്ഗീയ കോമരങ്ങളെന്ന് രഹ്ന പ്രതികരിച്ചു.
'എന്റെ ശരീരവും എന്റെ പേരുമാണ് ഒരു വിഭാഗത്തിന്റെ പ്രശ്നം. മക്കള് വരച്ചപ്പോള് മാത്രമല്ല, ജെസ്ല മാടശേരി തന്റെ ശരീരത്ത് ബോഡി ആര്ട് ചെയ്തപ്പോഴും ഇതേ മുറവിളി ഉയര്ന്നിരുന്നു. ശരീരം എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണമാണെന്നു ഞാന് നേരത്തേ പറഞ്ഞിട്ടുള്ളതാണ്.
സംശയമുള്ളവര്ക്ക് അന്നത്തെ വിഡിയോ എടുത്തു നോക്കിയാല് അതിന്റെ കമന്റുകള് കാണാം. ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാല് അതില് അശ്ലീലം കാണുന്നവര് അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണ്.' - രഹ്ന നിലപാട് വ്യക്തമാക്കുന്നു.
ഒരു വിഭാഗം ആളുകള് എന്റെ വിഡിയോകള് കാണുമ്ബോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണം പ്രതീക്ഷിച്ചിരുന്നു. അമ്മയുടെ ശരീരത്തില് മകന് ചിത്രം വരച്ചാല് അതില് എന്ത് ലൈംഗികതയാണ് നിയമത്തിനു കാണാനാകുക എന്നറിയില്ല. ഞാന് നേരത്തേ പറഞ്ഞിട്ടുള്ളതു പോലെ ശരീരമാണ് എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണം.
അതു തുടക്കം മുതല് പറയുന്നതാണ്. ഇനിയും പറയും. സ്ത്രീയുടെ ശരീരത്തെ വെറും ലൈംഗികതയ്ക്കുവേണ്ടി മാത്രമുള്ള ഉപകരണമായി കാണുന്നവരോടുള്ള എന്റെ പ്രതികരണമാണ് ശരീരത്തിലൂടെ പറയുന്നത്.
ഒരു വിഡിയോയിലൂടെ ആകാശം ഇടിഞ്ഞു വീണെന്നു കരുതുന്നവരെ നിയമപരമായിത്തന്നെ നേരിടാനാണ് തീരുമാനം. ആരെയും ഭയന്ന് നിലപാടുകളില്നിന്ന് പിന്നാക്കം പോകാനില്ല.-രഹ്ന പറഞ്ഞു
https://www.facebook.com/Malayalivartha

























