വി.മുരളീധരന് കോംപ്ലിമെന്റിന്റെ അര്ത്ഥം സെക്രട്ടറിയോട് ചോദിച്ച് മനസിലാക്കണം; മന്ത്രി എ.കെ ബാലന്

കേന്ദ്രസര്ക്കാര് സംസ്ഥാനത്തെ അഭിനന്ദിച്ചിട്ടില്ലെന്ന വി.മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി എ.കെ ബാലന് രംഗത്ത്. സംസ്ഥാന സര്ക്കാരിന് കേന്ദ്രത്തില് നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയെന്നായിരുന്നു. മുരളീധരന് കോംപ്ലിമെന്റിന്റെ അര്ത്ഥം സെക്രട്ടറിയോട് ചോദിച്ച് മനസിലാക്കണം എന്ന് എ.കെ ബാലന് പറഞ്ഞു. സര്ക്കാരിന്റെ നടപടി പരാജയമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. കോംപ്ലിമെന്റ് എന്ന് പറഞ്ഞാല് അഭിനന്ദനമാണെന്നും അദ്ദേഹം പ്രതികരിച്ചു.
മുരളീധരന് സംസ്ഥാന സര്ക്കാരുമായി സഹകരിക്കണമെന്ന് പറഞ്ഞ അദേഹം കേന്ദ്ര നിര്ദേശങ്ങള് അക്ഷരംപ്രതി അനുസരിക്കുന്ന സര്ക്കാരാണ് സംസ്ഥാനത്തുള്ളതെന്നും പ്രതികരിച്ചു. കേന്ദ്രസര്ക്കാര് സംസ്ഥാനത്തെ അഭിനന്ദിച്ച് കത്തയച്ചു എന്ന പ്രചാരണത്തിനെതിരെ വി.മുരളീധരന് നേരത്തെ രംഗത്തെത്തിയിരുന്നു. സംസ്ഥാനം മണ്ടത്തരം തിരുത്തി പ്രായോഗിക സമീപനം സ്വീകരിച്ചതിനാണ് കേന്ദ്രം കത്തയച്ചത്. ആദ്യം അയച്ച കത്തും കേന്ദ്രം നല്കിയ മറുപടിയും കേരളസര്ക്കാര് പൂഴ്ത്തിവച്ചു. പി.ആര് വര്ക്ക് നടത്താന് സംസ്ഥാനം ഉപയോഗിക്കുന്ന പണം കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കണമെന്നും ഇംഗ്ലീഷ് വായിക്കാന് അറിയുന്നവരെ പി.ആര് ടീമില് വയ്ക്കണമെന്നുമായിരുന്നു വി.മുരളീധരന്റെ പരിഹാസം. ഇതിനു മറുപടി നൽകുകയായിരുന്നു മന്ത്രി എ.കെ ബാലന്.
https://www.facebook.com/Malayalivartha

























