തലസ്ഥാനത്ത് വിദേശ വനിത ഫ്ലാറ്റിൽ മരിച്ചനിലയിൽ, അന്വേഷണം ആരംഭിച്ചു

സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു വിദേശ വനിതയുടെ മരണം. തിരുവനന്തപുരത്ത് വിദേശ വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. നെതർലൻഡ് സ്വദേശി സരോജിനി ജപ്കെനെയാണ് ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
അഭിഭാഷകനായ സുഹൃത്താണ് യുവതി മരിച്ച വിവരം പൊലീസിൽ അറിയിച്ചത്. 12 വർഷമായി തിരുവനന്തപുരത്താണ് വനിത താമസിച്ചിരുന്നത്. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.
കഴിഞ്ഞ ദിവസമാണ് കൊല്ലം അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി വിദേശ വനിത ആത്മഹത്യ ചെയ്ത സംഭവം പുറത്തു വന്നത്. യുകെ സ്വദേശിനിയായ സ്റ്റെഫേഡ്സിയോന ആണ് മരിച്ചത്.
കരുനാഗപ്പള്ളി വള്ളിക്കീഴ് സ്ഥിതി ചെയ്യുന്ന അമൃതാനന്ദമയി മഠത്തിലായിരുന്നു സംഭവം നടന്നത്. വനിതയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് പൊലീസും ആശ്രമ അധികൃതരും നൽകിയ വിവരം. ഈ ഫെബ്രുവരിയിലാണ് സ്റ്റെഫേഡ്സിയോന കേരളത്തിലെത്തുന്നത്. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണോടെ സ്വദേശത്തേക്ക് പോകാൻ സാധിക്കാതിരുന്ന ഇവർ മാനസിക അവ്സസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ ജനുവരിയിൽ ടൂറിസ്റ്റ് വിസയിലാണ് സ്റ്റെഫേഡ് ആശ്രമത്തിൽ എത്തിയത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിലേക്കുള്ള തിരികെ പോക്ക് മുടങ്ങിയതിന്റെ മനോവിഷമത്തിലായിരുന്നെന്ന് മഠം അധികൃതർ പറഞ്ഞു. മുൻപും വനിത ആത്മഹത്യാശ്രമം നടത്തിയിരുന്നു. ആദ്യം കായലിൽ ചാടി മരിക്കാനാണ് യുവതി ശ്രമിച്ചത്. എന്നാൽ പൊലീസ് എത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് മരണം സംഭവിക്കുന്നത്. സ്റ്റെഫേഡ്സിയോന രണ്ടാമത് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുമ്പോൾ എല്ലാവരും ഭജനയിലായിരുന്നു. മഠത്തിന്റെ ഏഴാം നിലയിൽ നിന്ന് ചാടിയാണ് സ്റ്റെഫേഡ്സിയോന ആത്മഹത്യ ചെയ്തത്. അതിനു പിന്നാലെയാണ് മറ്റൊരു വിദേശ വനിതയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇവർ 12 വർഷമായി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു. സംഭവത്തില് മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























