ശശികല ഓഗസ്റ്റ് 14ന് ജയില്മോചിതയാകുമെന്ന് ബി.ജെ.പി നേതാവ്

അന്തരിച്ച തമിഴ്നാട് മുന് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴി ശശികല ഓഗസ്റ്റ് 14ന് ജയില്മോചിതയാകുമെന്ന് ബി.ജെ.പി നേതാവ് അസീര്വതം ആചാരിയുടെ ട്വീറ്റ്. 2017 ഫെബ്രുവരി 15നാണ് ശശികല ജയിലിലെത്തിയത്. നാല് വര്ഷത്തെ ജയില്വാസം പൂര്ത്തിയാക്കാനൊരുങ്ങവെയാണ് ബി.ജെ.പി നേതാവിന്െ്റ വെളിപ്പെടുത്തല്.
അഴിതിക്കേസില് ജയിലിലായ ശശികലയ്ക്ക് ഭര്ത്താവ് നടരാജന് അസുഖമായതിനെ തുടര്ന്ന് 2017 ഒക്ടോബറില് അഞ്ച് ദിവസത്തെ പരോള് അനുവദിച്ചിരുന്നു. 2019 മാര്ച്ചില് നടരാജന് മരിച്ചതിനെ തുടര്ന്ന് 12 ദിവസത്തെ പരോളും നല്കിയിരുന്നു.
അടുത്ത വര്ഷം തമിഴ്നാട്ടില് നിയസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശശികലയുടെ തിരിച്ചുവരവിന് ഏറെ രാഷ്ട്രീയ പ്രാധാന്യം കല്പ്പിക്കപ്പെടുന്നുണ്ട്. എ.ഐ.എ.ഡി.എം.കെയിലും പൊതുവില് തമിഴ്നാട് രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങള്ക്ക് സാധ്യത കല്പ്പിക്കപ്പെടുന്നു.
https://www.facebook.com/Malayalivartha

























