Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പെണ്ണിന്റെ മാറ് കണ്ടാൽ ലൈംഗീകതയെങ്കിൽ, ആണിന്റെ മാറും ലൈംഗീകത തന്നെയല്ലേ? അതോ ആണിന് ലിംഗം മാത്രം ലൈംഗീക വസ്തുവും, പെണ്ണിന് കാൽവിരലുകൾ തൊട്ട് ഉച്ചിയിലെ മുടി വരെ ലൈംഗീക വസതുക്കളുമെന്നാണോ?....ജോമോൾ ജോസഫ് പറയുന്നു

26 JUNE 2020 09:47 PM IST
മലയാളി വാര്‍ത്ത

നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ബോഡി ആര്‍ട്ടിന്റെ പേരില്‍ പടം വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടില്‍ എത്തുകയും ചെയ്യുകയുണ്ടായി. എന്നാലിതാ ഈ സംഭവങ്ങളില്‍ പോലീസ് നടപടിയെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മോഡല്‍ ജോമോള്‍ ജോസഫ്. രഹ്നയുടെ വീട്ടില്‍ നിന്നും ഇത്രയും മാരകായുധങ്ങള്‍ കണ്ടെത്തിയ സ്ഥിതിക്ക് പതിമൂന്നുകരനായ ചിത്രകാരനെയും അവന്റെ അമ്മയെയും തൂക്കിക്കൊല്ലാനുളള വകുപ്പുണ്ടെന്ന് ജോമോള്‍ തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിക്കുകയുണ്ടായി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

രഹന കുട്ടികളെ ദുരുപയോഗം ചെയ്തു
ഇതാണ് ഇപ്പോൾ പലരും പറയുന്ന ആരോപണം. പോക്സോ വകുപ്പ് ചുമത്തി എഫ്ഐആർ ഇട്ടത് തെറ്റാണ് എന്ന് എല്ലാവരും സമ്മതിക്കുന്നു.
കുട്ടികളുടെ കൺസന്റില്ല, കൺസന്റ് നൽകാൻ കുട്ടികൾക്ക് പ്രായപൂർത്തിയായിട്ടില്ല, കൺസന്റ് നൽകാൻ അവകാശമില്ലാത്ത കുട്ടികളുടെ ദൃശ്യങ്ങൾ യൂട്യൂബിലും ഫേസ്ബുക്കിലും പ്രദർശിപ്പിച്ചു. ഇതൊക്കെയാണ് ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ.
ഈ ആരോപണങ്ങൾ ഉന്നയിക്കുന്നവരോട് ചില ചോദ്യങ്ങൾ ഞാൻ ചോദിക്കുകയാണ്.
1. ഓരോ കുഞ്ഞും ഈ ലോകത്തിൽ ജനിച്ചു വീഴുമ്പോൾ, അവരെ മാതാപിതാക്കളുടെ മതത്തിൽ ചേർക്കുന്നത് അവരുടെ കൺസന്റോട് കൂടിയാണോ? ആ കുട്ടികൾക്ക് കൺസന്റ് നൽകാൻ അവകാശമില്ലാത്തപക്ഷം നിങ്ങളെങ്ങനെ അതു ചെയ്യുന്നു?
2. ചില മതത്തിൽ പെട്ട കുട്ടികളുടെ ലിംഗാഗ്ര ചർമ്മം മുറിച്ച് മതചടങ്ങ് നടത്തുന്നത് അവരുടെ കൺസന്റോട് കൂടിയാണോ?
3. സിനിമയിലഭിനയിക്കുന്ന നിരവധി കുട്ടികളുണ്ട്, അങ്ങനെ അഭിനയിക്കാനായി അവരെ വിടുന്നത് അവരുടെ മാതാപിതാക്കളാണ്. സിനിമ മാത്രമല്ല, നാടകം, പാട്ട്, ഡാൻസ് മറ്റു പല കലാപരിപാടികളും. ഇതും കുട്ടികളെ ദുരുപയോഗം ചെയ്യലാണോ?
4. പല കലാ കായിക മൽസരങ്ങൾക്കുമായി കുട്ടികളെ നിരന്തരം പരിശീലിപ്പിച്ച് ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ഒക്കെ മൽസരത്തിനയക്കുന്നത് പോക്സോ വകുപ്പ് ചുമത്താൽ പര്യാപ്തമല്ലേ?
5. ഇനി രഹനയുടെ മകൻ അവന്റെ അമ്മയുടെ ശരീരത്തിൽ പെയിന്റ് ചെയ്തതാണ് വിഷയമെങ്കിൽ, അതിലും വലിയ പോക്സോ കേസല്ലേ നഗ്നസന്യാസിമാരുടെ ലിംഗപൂജയും പാദപൂജയും കുട്ടികളെ കൊണ്ട് ചെയ്യുന്നത്? അമ്മയും മകനും തമ്മിലുള്ള ആത്മ ബന്ധം പോലെയാണോ അപരിചിതനായ മനുഷ്യന്റെ ലിഗം കുട്ടികളുടെ മുന്നിൽ പ്രദർശിപ്പിക്കുന്നത്?
6. ചില ആക്ടിവിസ്റ്റുകൾ പോലും രഹന കുട്ടിയെ ദുരുപയോഗം ചെയ്തതായി എഴുതിയത് കണ്ടു, എന്നാൽ അങ്ങനെ എഴുതിയ സ്ത്രീയായ വ്യക്തി തന്റെ പ്രായപൂർത്തിയാകാത്ത മകനുമൊന്നിച്ച് കാമുകനും കാമുകിയുമെന്ന നിലയിൽ പരസ്പരം ചന്തികൾ മുട്ടിച്ച് ചെയ്ത ലൈംഗീക ചുവയുള്ള ടിക്ടോക് വീഡിയോ പോലും പോക്സോ കേസിന് ആധാരമാകണ്ടേ?
7. സോഷ്യൽ മീഡിയയിൽ മാതാപിതാക്കളോ സഹോദരങ്ങളോ കുട്ടികളുടെ വീഡിയോയും ചിത്രങ്ങളും ഇടുന്നത് പോക്സോ കേസ് വരാനുള്ള സാധ്യതയും, കുട്ടികളെ ദുരുപയോഗം ചെയ്യലുമല്ലേ?
8. പെണ്ണിന്റെ മാറ് കണ്ടാൽ ലൈംഗീകതയെങ്കിൽ, ആണിന്റെ മാറും ലൈംഗീകത തന്നെയല്ലേ? അതോ ആണിന് ലിംഗം മാത്രം ലൈംഗീക വസ്തുവും, പെണ്ണിന് കാൽവിരലുകൾ തൊട്ട് ഉച്ചിയിലെ മുടി വരെ ലൈംഗീക വസതുക്കളുമെന്നാണോ? അതായത് സ്ത്രീ ശരീരം ലൈംഗീക വസ്തുവെന്ന് പറയാതെ പറഞ്ഞുവെക്കുകയാണോ?
9. മുലകൾക്ക് ലൈംഗീക വികാരം പകരാനാകുമെങ്കിൽ, ലൈംഗീക ഉത്തേജനം നൽകാനാകുമെങ്കിൽ, മുലകളെ കാൾ കൂടുതൽ ലൈംഗീക വികാരവും, ലൈംഗീക ഉത്തേജനവും നൽകുന്ന ചുണ്ടുകൾ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ ചുമ്പിക്കുന്നതും കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യലാകില്ലേ?
10. എന്റെ മകളെ അവളുടെ അപ്പനും എന്റെ ഭർത്താവുമായ പുരുഷൻ കുളിപ്പിക്കുമ്പോൾ, അവളുടെ ജനനേന്ദ്രിയം കഴുകി വൃത്തിയാക്കുന്നത് പോക്സോ കേസല്ലേ? പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ജനനേന്ദ്രിയത്തിൽ മറ്റൊരാൾ സ്പർശിക്കുന്നത് നിയമപരമായി തെറ്റല്ലേ?
11. കുട്ടികളുടെ കാത് കുത്തുന്നത് അവരുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റമല്ലേ? അതും മാതാപിതാക്കൾ പോലുമല്ലാത്ത അന്യരായ വ്യക്തികളല്ലേ ഇത്തരം കടന്നുകയറ്റം കുട്ടികളുടെ ശരീരത്തിൽ നടത്തുന്നത്?
മതത്തിന്റേയോ, വ്യവസ്ഥിതിയുടേയോ ഭാഗമയാവർ കുട്ടികളിൽ നടത്തുന്ന ഇടപെലുകൾ നിയമപരവും, ആക്ടിവിസ്റ്റും സംഘപരിവാറിന്റെ നോട്ടപ്പുള്ളിയുമായ രഹനയും കുട്ടികളും നടത്തുന്ന ഇടപെടലുകൾ നിയമവിരുദ്ധവും എന്നനിലപാടാണോ പോലീസിന്?
നബി - എറണാകുളം ടൌൺ സൌത്ത് പോലീസ് സ്റ്റേഷനിൽ കൃഷ്ണ വിഗ്രഹം സ്ഥാപിച്ച് പോലീസ് നടത്തുന്ന പൂജ ഏത് സർവ്വീസ് ചട്ടപ്രകാരമാണ്?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (19 minutes ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (54 minutes ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (1 hour ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (4 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (4 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (4 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (5 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (5 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (6 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (6 hours ago)

Malayali Vartha Recommends