കോവിഡ് കാലത്ത് മിനിമം ബസ് ചാര്ജ് 10 രൂപയാക്കണമെന്ന് ശുപാര്ശ, തിങ്കളാഴ്ച അന്തിമ തീരുമാനം ഉണ്ടായേക്കും

മിനിമം ബസ് ചാര്ജ് കോവിഡ് കാലത്ത് 10 രൂപയാക്കണമെന്നും തുടര്ന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും 2 രൂപ വീതം കൂട്ടാമെന്നും ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന്റെ ശുപാര്ശ. തിങ്കളാഴ്ച അന്തിമ തീരുമാനം ഉണ്ടായേക്കും.
മുഖ്യമന്ത്രിക്ക് റിപ്പോര്ട്ട് കൈമാറിയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. കെഎസ്ആര്ടിസി സൂപ്പര് ക്ലാസ് സര്വീസുകള്ക്ക് ഈ ശുപാര്ശയനുസരിച്ച് വരുത്തേണ്ട വര്ധന നിര്ദേശിക്കാന് കോര്പറേഷനോട് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു.
വിദ്യാര്ഥികളുടെ നിരക്ക് 50% ആക്കാനും ശുപാര്ശയുണ്ട്. പക്ഷേ, കോവിഡ് കാലത്ത് സ്കൂളും കോളജുമില്ലാത്തതിനാല് ഇത് ആവശ്യമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























