Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവര്‍ക്ക് 10,000 രൂപ വരെ പിഴ ലഭിക്കാം, പിഴയടച്ചില്ലെങ്കില്‍ തടവുശിക്ഷ

27 JUNE 2020 06:05 AM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവരുടെ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം വിട്ടയയ്ക്കും. പിന്നീടു കേസ് കോടതിയില്‍ ഫയല്‍ ചെയ്യും. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 10,000 രൂപ വരെ പിഴ ലഭിക്കാം. പിഴയടച്ചില്ലെങ്കില്‍ തടവുശിക്ഷ അനുഭവിക്കണം.

രാത്രി 9-നു ശേഷം അനധികൃതമായി പുറത്തിറങ്ങുക, വ്യാപാര സ്ഥാപനങ്ങളില്‍ സാനിറ്റൈസറോ കൈ കഴുകുന്നതിനുള്ള സംവിധാനമോ ഏര്‍പ്പെടുത്താതിരിക്കുക, നിര്‍ദേശിച്ചതില്‍ കൂടുതല്‍ ആളുകളെ കടയില്‍ കയറ്റുക, ക്വാറന്റീന്‍ ലംഘനം,അകലം പാലിക്കാതെയുള്ള കൂട്ടം ചേരല്‍, വാഹനങ്ങളില്‍ അധികം യാത്രക്കാരെ കയറ്റുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് നടപടി.

വിവാഹത്തിനു പരമാവധി 50 പേരും മരണത്തിന് 20 പേരുമാകാം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ആദ്യം 200 രൂപ പിഴ. വാഹനത്തില്‍ സഞ്ചരിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധം. കടകളില്‍ പരമാവധി 5 പേര്‍ക്ക് ഒരേ സമയം കയറാം. വലിയ കടകളില്‍ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ ഇളവുണ്ട്. കാറുകളില്‍ ഡ്രൈവറടക്കം 4 പേര്‍ക്കു വരെ സഞ്ചരിക്കാം. ഇരുചക്ര വാഹനത്തില്‍ കുടുംബാംഗമാണെങ്കില്‍ 2 പേര്‍. കൂടുതല്‍ ആളെ കയറ്റുന്ന വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു വാഹനം പിടിച്ചെടുക്കും.

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നു പുറത്തേക്കും അകത്തേക്കും പ്രവേശനമില്ല. സംസ്ഥാനം നേരത്തെ കൊണ്ടു വന്ന ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ കൂടിയ പിഴ ഈടാക്കുന്നതില്‍ ആശയക്കുഴപ്പമുണ്ട്. കേന്ദ്ര നിയമത്തില്‍ ഇതിലും കുറഞ്ഞ തുകയാണു പിഴയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്ര സംസ്ഥാന നിയമങ്ങള്‍ തമ്മില്‍ വൈരുധ്യം വന്നാല്‍ കേന്ദ്ര നിയമം ആണു ബാധകം. ഈ സാഹചര്യത്തിലാണ് ആശയക്കുഴപ്പം.

തിരുവനന്തപുരം സിറ്റി പൊലീസ് , ക്വാറന്റീന്‍ ലംഘിച്ചതിന് കഴിഞ്ഞ 19 വരെ 13 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 76 പേര്‍ക്കെതിരെ കേസെടുത്തു. ഇടുക്കി ജില്ലയില്‍ ഇന്നലെ മാത്രം138 പേര്‍ക്കെതിരെ കേസുണ്ടായി. എറണാകുളം ജില്ലയില്‍ 214 പേര്‍ക്കെതിരെ കേസെടുത്തു, 165 പേര്‍ അറസ്റ്റിലായി. 42 വാഹനങ്ങളും പിടിച്ചെടുത്തു.പാലക്കാട് 715 പേര്‍ക്കു പൊലീസ് നോട്ടീസ് നല്‍കി. 64 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 14 വാഹനങ്ങളും പിടിച്ചെടുത്തു. കാസര്‍കോട് ജില്ലയില്‍ 838 കേസുകളാണു റജിസ്റ്റര്‍ ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (20 minutes ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (55 minutes ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (1 hour ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (4 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (4 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (4 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (5 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (5 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (6 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (6 hours ago)

Malayali Vartha Recommends